കു​തി​പ്പ് തു​ട​ങ്ങി കോ​ത​മം​ഗ​ലം
Tuesday, October 22, 2024 2:09 AM IST
കോ​ത​മം​ഗ​ലം: കൗ​മാ​ര കാ​യി​ക​മേ​ള​യു​ടെ ആ​ദ്യ​ദി​നം എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി, പ​തി​വു​പോ​ലെ ഇ​ക്കു​റി​യും ആ​തി​ഥേ​യ​രാ​യ കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല​യു​ടെ കു​തി​പ്പ്. കോ​ത​മം​ഗ​ലം എം​എ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ തു​ട​ങ്ങി​യ 21 ാമ​ത് എ​റ​ണാ​കു​ളം റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യി​ലെ 31 ഫൈ​ന​ലു​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 14 സ്വ​ര്‍​ണ​വും 15 വെ​ള്ളി​യും എ​ട്ട് വെ​ങ്ക​ല​വു​മ​ട​ക്കം 122 പോ​യി​ന്‍റു​മാ​യാ​ണ് കോ​ത​മം​ഗ​ല​ത്തി​ന്‍റെ മു​ന്നേ​റ്റം.

ആ​റു സ്വ​ര്‍​ണ​വും ര​ണ്ടു വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വു​മാ​യി 41 പോ​യി​ന്‍റോ​ടെ അ​ങ്ക​മാ​ലി ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. മൂ​ന്ന് വീ​തം സ്വ​ര്‍​ണ​വും വെ​ള്ളി​യും ഒ​രു വെ​ങ്ക​ലും നേ​ടി​യ പെ​രു​ന്പൂ​വൂ​ര്‍ 25 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.

മൂ​ന്ന് സ്വ​ര്‍​ണ​മ​ട​ക്കം 24 പോ​യി​ന്‍റോ​ടെ ആ​ലു​വ, 19 പോ​യി​ന്‍റു​മാ​യി വൈ​പ്പി​ൻ, 12 പോ​യി​ന്‍റു​മാ​യി ക​ല്ലൂ​ര്‍​ക്കാ​ട് ഉ​പ​ജി​ല്ല​ക​ളാ​ണ് യ​ഥാ​ക്ര​മം നാ​ലും അ​ഞ്ചും ആ​റും സ്ഥാ​ന​ങ്ങ​ളി​ല്‍.


എ​ട്ട് സ്വ​ര്‍​ണ​വും ഒ​മ്പ​ത് വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വു​മ​ട​ക്കം 72 പോ​യി​ന്‍റോ​ടെ നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ എ​ച്ച്എ​സ്എ​സ് ആ​ണ് സ്‌​കൂ​ളു​ക​ളി​ല്‍ മു​ന്നി​ൽ.

കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല​യു​ടെ പ​കു​തി​യി​ലേ​റെ പോ​യി​ന്‍റും ഇ​വ​രു​ടെ സം​ഭാ​വ​ന​യാ​ണ്. അ​ഞ്ച് സ്വ​ര്‍​ണ​വും ഒ​രു വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മു​ള്‍​പ്പെ​ടെ 30 പോ​യി​ന്‍റു​ള്ള അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഓ​ര്‍​ഫ​നേ​ജ് എ​ച്ച് എ​സ് ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

മൂ​ന്ന് സ്വ​ര്‍​ണ​വും നാ​ല് വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വും നേ​ടി 28 പോ​യി​ന്‍റു​മാ​യി കീ​രം​പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തും ര​ണ്ട് വീ​തം സ്വ​ര്‍​ണ​വും വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി കീ​രം​പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സ് നാ​ലാം സ്ഥാ​ന​ത്തു​മു​ണ്ട്.