കൗ​തു​ക കാ​ഴ്ച​ക​ളു​മാ​യി നാ​ണ​യ പ്ര​ദ​ർ​ശ​നം
Sunday, October 20, 2024 2:18 AM IST
കൊ​ച്ചി: അ​ച്ചു​കു​ത്ത് നാ​ണ​യ​ങ്ങ​ള്‍ മു​ത​ല്‍ ബ്രി​ട്ടി​ഷ് സ​ര്‍​ക്കാ​രി​ന് ഇ​റ​ക്കേ​ണ്ടി​വ​ന്ന ഗാ​ന്ധി സ്മാ​ര​ക സ്വ​ര്‍​ണ നാ​ണ​യം വ​രെ പ്ര​ദ​ര്‍​ശ​ന​ത്തി​നൊ​രു​ക്കി​യ നാ​ണ​യ പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ടൗ​ണ്‍​ഹാ​ളി​ല്‍ ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ൽ കൗ​തു​ക കാ​ഴ്ച​ക​ളു​ടെ അ​ത്ഭു​ത​ലോ​കം കാ​ണാ​ന്‍ വ​ലി​യ ജ​ന​ത്തി​ര​ക്കാ​ണ്. കേ​ര​ള ന്യൂ​മി​സ്മാ​റ്റി​ക് ആ​ന്‍​ഡ് ഫി​ലാ​റ്റ​ലി​ക് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ര്‍​ശ​നം 20ന് ​സ​മാ​പി​ക്കും.

2500 വ​ര്‍​ഷം മു​ൻ​പു​ള്ള പു​രാ​ത​ന ഇ​ന്ത്യ​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വെ​ള്ളി​യി​ലും ചെ​മ്പി​ലും തീ​ര്‍​ത്ത അ​ച്ചു​കു​ത്തു നാ​ണ​യ​ങ്ങ​ളാ​ണ് ശേ​ഖ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ബി​സി 500-300 കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​ന്ന​ത്തെ അ​ഫ്ഗാ​നി​സ്ഥാ​ന്‍ പ്ര​ദേ​ശ​ത്ത് രൂ​പ​പ്പെ​ട്ട ഗാ​ന്ധാ​ര ജ​ന​പ​ഥ സം​സ്‌​കാ​ര​ത്തി​ന്‍റെ കാ​ല​ത്തെ നാ​ണ​യ​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന​ത്തി​നു​ണ്ടെ​ന്ന് നാ​ണ​യ ശേ​ഖ​രം അ​വ​ത​രി​പ്പി​ക്കു​ന്ന പാ​ല​ക്കാ​ട് ഗ​വ. എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​സി. പ്ര​ഫ​സ​ര്‍ സി.​ജെ. ലീ​ജു പ​റ​ഞ്ഞു.


ലീ​ജു​വി​ന്‍റെ ഇ​ര​ട്ട സ​ഹോ​ദ​ര​ന്‍ സി.​ജെ. ലൈ​ജു​വി​ന്‍റെ ശേ​ഖ​ര​ത്തി​ല്‍ നി​ന്നു​ള്ള അ​പൂ​ര്‍​വ നാ​ണ​യ​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന​ത്തി​നു​ണ്ട്.