ഇടനാഴിയിൽ പ്രകൃതിഭംഗിയുടെ പച്ചപ്പന്തലൊരുക്കി സർക്കാർ കാര്യാലയം
Monday, October 21, 2024 1:40 AM IST
കാ​ക്ക​നാ​ട് : ക​ള​ക്ട്രേ​റ്റ് സ​മു​ച്ച​യ​ത്തി​ലെ​ത്തു​ന്ന​വ​രു​ടെ മ​നം​നി​റ​ക്കാ​ൻ പ്ര​കൃ​തി ഭം​ഗി​യു​ടെ​ദൃ​ശ്യ​വി​സ്മ​യം​തീ​ർ​ക്കു​ക​യാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ് ഉ​പ​ഡ​യ​റ​ക്ട​റു​ടെ​കാ​ര്യാ​ല​യം.​ഇ​ട​നാ​ഴി​യു​ടെ​ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി​പ​ച്ച​പ്പി​ൻ്റെ​പ​ന്ത​ലൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ഈ ​സ​ർ​ക്കാ​ർ ഓ​ഫീ​സും, ഇ​വി​ടെ​യു​ള്ള ജീ​വ​ന​ക്കാ​രും.

ക​ളക്ട്രേ​റ്റ് മ​ന്ദി​ര​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന ആ​രു​ടെ​യും മ​ന​സി​നെ​ഈ ഹ​രി​ത വ​ശ്യ​ത അ​പ​ഹ​രി​ക്കും.

ചെ​ടി​ച്ച​ട്ടി​ക​ളി​ൽ പ​ട​ർ​ന്നു ത​ഴ​ച്ചു ചെ​ടി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ മി​ഷ​ൻ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും ഒ​പ്പ​മു​ണ്ട്. ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി ദി​നം​പ്ര​തി ഒ​ട്ടേ​റെ പേ​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​യും, കു​ടും​ബ​ശ്രീ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​റേ​യും കാ​ണാ​ൻ എ​ത്താ​റു​ണ്ട്.


ന​ഗ​ര​ത്തി​ര​ക്കി​ലൂ​ടെ യാ​ത്ര ചെ​യ്ത് ത​ള​ർ​ന്നാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​പ​ല​രും ജി​ല്ലാ ഭ​ര​ണകൂ​ട​ത്തി​ന്‍റെ പ​ടി​ക​ൾ ക​ട​ന്ന് പ​ല ഓ​ഫീ​സു​ക​ളി​ലേ​ക്കും എ​ത്തു​ന്ന​ത്.

സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ പോ​സ്റ്റ​റു​ക​ൾ നി​റ​യാ​ത്ത ഭി​ത്തി​ക​ളും തൂ​ണു​ക​ളും ക​ല​ക്ട്രേ​റ്റി​ൽ​തീ​രെ​അ​പൂ​ർ​വമാ​ണെ​ങ്കി​ലും ര​ണ്ടാം നി​ല​യി​ലെ ഈ ​സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ത്തി​ന്‍റെ ഇ​ട​നാ​ഴി​യി​ലെ ഭി​ത്തി​ക​ളി​ലും തൂ​ണം​ക​ളി​ലും പോ​സ്റ്റു​റു​ക​ൾ​ക്ക് പ​ക​രം ഹ​രി​ത​ശോ​ഭ പ​ര​ത്തു​ന്ന ചെ​ടി​ക​ൾ മാ​ത്രം.