ഗു​ജ​റാ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ​ന്ദ​ര്‍​ശി​ച്ചു
Sunday, October 20, 2024 2:18 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന​തി​നാ​യി ഗു​ജ​റാ​ത്തി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും അം​ഗ​ങ്ങ​ളും അ​ട​ങ്ങു​ന്ന 27 പേ​രു​ടെ സം​ഘം എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ​ന്ദ​ര്‍​ശി​ച്ചു. കി​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​ഠ​ന​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി എ​ത്തി​യ സം​ഘ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ര​ണം, മി​ക​വ്, ഡ​യാ​ലി​സി​സ്, ഭി​ന്ന​ശേ ശേ​ഷി സൗ​ഹൃ​ദ പ​ദ്ധ​തി​ക​ള്‍, ഹീ​മോ​ഫീ​ലി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​നി​താ ശാ​ക്തീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​വ ഗു​ജ​റാ​ത്തി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ പ​രി​ശ്ര​മി​ക്കു​മെ​ന്നും ഗു​ജ​റാ​ത്ത് പ​ഠ​ന​സം​ഘം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കി​ട്ടി​യ ദേ​ശീ​യ, സം​സ്ഥാ​ന പു​ര​സ്‌​കാ​ര​ങ്ങ​ളെ കു​റി​ച്ച് മ​നോ​ജ് മൂ​ത്തേ​ട​ന്‍ വി​ശ​ദീ​ക​രി​ച്ചു.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ല്‍.​സി. ജോ​ര്‍​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എ​സ്. ഷി​നോ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷൈ​നി ജോ​ര്‍​ജ്, ഷാ​രോ​ണ്‍ പ​ന​ക്ക​ല്‍, ലി​സി അ​ല​ക്‌​സ്, കെ.​വി. ര​വീ​ന്ദ്ര​ന്‍, റ​ഷീ​ദ സ​ലീം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.