ഭാ​ര്യ​യെ കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ച്ച ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍
Tuesday, October 22, 2024 1:14 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: വീ​ട്ടി​ല്‍ വ​ച്ച് ഭാ​ര്യ​യെ കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. പു​ലാ​മ​ന്തോ​ള്‍ ടി.​എ​ന്‍.​പു​ര​ത്ത് വെ​ളു​ത്തേ​ട​ത്ത്പാ​റ വീ​ട്ടി​ല്‍ വി​നു(34)​വി​നെ​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ എ​സ്എ​ച്ച്ഒ സു​മേ​ഷ് സു​ധാ​ക​ര​ന്‍ അ​റ​സ്റ്റു​ചെ​യ്ത​ത്.

ഭാ​ര്യ​യു​ടെ നെ​ഞ്ചി​ലും ക​ഴു​ത്തി​ലും ഇ​ട​തു​കൈ വി​ര​ലി​ലു​മാ​ണ് പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത ഇ​വ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സം​ശ​യ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ഭാ​ര്യ​യെ ആ​ക്ര​മി​ച്ച​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി മൊ​ഴി ന​ല്‍​കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ത​ലേ​ന്നും ഭാ​ര്യ​യെ മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.


ഭാ​ര്യ​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ വൈ​കു​ന്നേ​രം തി​രു​നാ​രാ​യ​ണ​പു​രം സ്കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്ന് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ല്‍ പ്ര​തി​യു​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ത്തി​യും പ്ര​തി​യു​ടെ വ​സ്ത്ര​ങ്ങ​ളും ക​ണ്ടെ​ത്തി. ചെ​ര്‍​പ്പു​ള​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​ക്സോ അ​ട​ക്ക​മു​ള്ള ര​ണ്ട് ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് വി​നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പെ​രി​ന്ത​ല്‍​മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.