ഇ​ന്‍​ഫ്ളോ​റെ-24 സ​മാ​പി​ച്ചു
Tuesday, October 22, 2024 2:09 AM IST
കൊ​ച്ചി: രാ​ജ​ഗി​രി സെ​ന്‍റ​ര്‍ ഫോ​ര്‍ ബി​സി​ന​സ് സ്റ്റ​ഡീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് 'ഇ​ന്‍​ഫ്ളോ​റെ-24' സ​മാ​പി​ച്ചു. കാ​ക്ക​നാ​ട് രാ​ജ​ഗി​രി കാ​മ്പ​സി​ൽ ന​ട​ന്ന ഫെ​സ്റ്റി​ൽ, രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കോ​ള​ജു​ക​ളി​ലെ മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

മാ​നേ​ജ്‌​മെ​ന്‍റ് ഇ​ത​ര മ​ത്സ​ര​ങ്ങ​ളി​ല്‍ തേ​വ​ര സേ​ക്രഡ് ഹാ​ര്‍​ട്ട് കോ​ള​ജ് ഓ​വ​റോ​ള്‍ ചാ​ന്പ്യൻമാ​രാ​യി. റ​വ.ഡോ. ​എം.​ഡി. സാ​ജു വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി സമ്മാനിച്ചു. രാ​ജ​ഗി​രി വാ​ലി കാ​മ്പ​സ് അ​സി. ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ഫ്രാ​ന്‍​സി​സ് സെ​ബാ​സ്റ്റ്യ​ന്‍, ഫാ​ക്ക​ല്‍​റ്റി കോ -ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​സൂ​സ​ന്‍ മാ​ത്യു, ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​എ​സ്. അ​ര്‍​ജു​ൻ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.