വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളുടെ അ​ട്ടി​മ​റി​: സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ട്രൂറ
Monday, October 21, 2024 1:40 AM IST
തൃ​പ്പൂ​ണി​ത്തു​റ: ട്രൂറ ദ​ക്ഷി​ണ - മ​ധ്യ​മേ​ഖ​ല ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ചെ​യ​ർ​മാ​ൻ വി.​പി.​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന​തി​നെ​തിരേ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ധ്യ​മേ​ഖ​ലാ പ്ര​സി​ഡന്‍റ് എം.​ ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സ​ന്തോ​ഷ് കു​മാ​ർ, സി.​എ​സ്.​ മോ​ഹ​ന​ൻ, വി.​സി.​ ജ​യേ​ന്ദ്ര​ൻ, പി.​എ​സ്.​ ഇ​ന്ദി​ര, സേ​തു​മാ​ധ​വ​ൻ മൂ​ലേ​ട​ത്ത്, ജെ​യിം​സ് അ​ത്താ​ണി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​സ്എ​ൻ ജം​ഗ്ഷ​ൻ-പൂ​ത്തോ​ട്ട റോ​ഡി​ന്‍റെ വി​ക​സ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ക, കോ​ണോ​ത്തു പു​ഴ​യു​ടെ പു​ന​രു​ജ്ജീ​വ​ന ന​ട​പ​ടി​ക​ൾ ഉ​ട​നാ​രം​ഭി​ക്കു​ക, നി​ർമാ​ണം പൂ​ർ​ത്തി​യാ​ക്കി അ​ട​ച്ച് പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മാ​ളു​ക​ൾ, ആ​യു​ർ​വേദ ഗ​വേ​ഷ​ണ കേ​ന്ദ്രം തു​ട​ങ്ങി​യ​വ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ക, മെ​ട്രോ റെ​യി​ലി​നോ​ടൊ​പ്പം ഹി​ൽ​പാ​ല​സ് റോ​ഡ് വ​രെ 22 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് നി​ർ​മിക്കു​ക, ബ​സ് ടെ​ർ​മി​ന​ൽ യാ​ഥാ​ർ​ഥ്യമാ​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡ് നി​ർ​മാ​ണം പു​തി​യ​കാ​വ് വ​രെ നീ​ട്ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചായിരുന്നു സമരം.