തൃ​ക്കാ​ക്ക​ര​യി​ലെ വൈ​സ് ചെ​യ​ർ​മാ​ൻ: വി​ജ​യ​ം ഉറ​പ്പി​ക്കാ​ൻ ഇ​രു​മു​ന്ന​ണി​ക​ളും
Tuesday, October 22, 2024 2:09 AM IST
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ നാ​ളെ വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്. ജി​ല്ല​യി​യി​ലെ മു​സ്‌​ലിം ലീ​ഗ്, യു​ഡി​എ​ഫ് നേ​തൃ​ത്വ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​ക്കി​യ മു​ൻ ധാ​ര​ണ​യ​നു​സ​രി​ച്ച് ഇ​ട​ച്ചി​റ ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ അ​ബ്ദു ഷാ​ന​യാ​ണ് യു​ഡി​എ​ഫി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി.

നാ​ളെ രാ​വി​ലെ 11ന് ​മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ഹാ​ളി​ൽ ചേ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​യേ​ക്കാം. ഇ​ത്ര​യും നാ​ളം യു​ഡി​എ​ഫി​നൊ​പ്പം ന​ഗ​ര​സ​ഭാ ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ​മാ​രാ​യ ഇ.​പി. കാ​ത​രു​കു​ഞ്ഞ്, ഓ​മ​ന സാ​ബു ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ യു​ഡി​എ​ഫ് പാ​ള​യം വി​ട്ട് ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്കെ​ത്തി​യ​തും ഇ​ത്ത​വ​ണ മ​ൽ​സ​രം ക​ടു​പ്പി​ക്കും. ഇ.​പി. കാ​ത​രു​കു​ഞ്ഞി​നെ ത​ന്നെ ഇ​ട​തു​മു​ന്ന​ണി​ത​ങ്ങ​ളു​ടെ വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തും യു.​ഡി എ​ഫ് പാ​ള​യ​ത്തി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു.


ഞാ​യ​റാ​ഴ്ച ഡി​സി​സി ഓ​ഫീ​സി​ൽ ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രു​ടെ പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ നി​ന്നും എ​ഗ്രൂ​പ്പി​ലെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ രാ​ധാ​മ​ണി പി​ള്ള, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ്മി​താ സ​ണ്ണി, വി.​ഡി. സു​രേ​ഷ്, ജോ​സ് ക​ള​ത്തി​ൽ എ​ന്നി​വ​ർ വി​ട്ടു നി​ന്ന​തും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. മു​സ്‌​ലിം ലീ​ഗി​ൽ നി​ന്നു​ള്ള ര​ണ്ട് കൗ​ൺ​സി​ല​ർ​മാ​രും ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ന്ന ലീ​ഗ് പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ നി​ന്നും വി​ട്ടു​നി​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.