ആ​ലു​വ റെ​സ്റ്റ് ഹൗ​സ് ഏ​റ്റെ​ടു​ത്ത് ബാ​ന​ർ സ്ഥാ​പി​ച്ചു
Saturday, October 19, 2024 4:37 AM IST
ആ​ലു​വ: ക​രാ​ർ ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് പാ​ട്ട​ക്ക​രാ​ർ റ​ദ്ദാ​ക്കി​യ ആ​ലു​വ റെ​സ്റ്റ് ഹൗ​സ് ഏ​റ്റെ​ടു​ത്ത​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തി​രി​കെ എ​ടു​ത്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ സം​ഘം ബാ​ന​ർ സ്ഥാ​പി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് സ്ഥ​ല​ത്തെ​ത്തി​യ പി​ഡ​ബ്ല്യു​ഡി ബി​ൽ​ഡിം​ഗ് വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എം.​കെ. അ​ജി​ത്ത് കു​മാ​ർ, എ.​ഇ. പ്രി​ൻ​സ് വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘ​മാ​ണ് ര​ണ്ടി​ട​ത്താ​യി ബാ​ന​ർ സ്ഥാ​പി​ച്ച​ത്. ‘പി​ഡ​ബ്ല്യു​ഡി പാ​ട്ട​ത്തി​ന് ന​ൽ​കി​യി​രു​ന്ന ആ​ലു​വ റെ​സ്റ്റ് ഹൗ​സ് ഒ​ക്ടോ​ബ​ർ 16ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം 18 -ാം തീ​യ​തി മു​ത​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു' എ​ന്നാ​ണ് ബാ​ന​റി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ താ​മ​സ​ക്കാ​രു​ള്ള​തി​നാ​ൽ ആ​രോ​ടും ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.


ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ​യാ​ണ് 10 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ റ​സ്റ്റ്ഹൗ​ഹൗ​സി​ൽ എ​ത്തി​യ​ത്. ഹോ​ട്ട​ൽ മാ​നേ​ജ​ർ ഗി​രീ​ഷി​നോ​ട് സ്ഥാ​പ​നം പൂ​ട്ടി താ​ക്കോ​ൽ ത​രാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.