ഇ​ര​ട്ട സ്വ​ര്‍​ണം മൂ​ന്നു പേ​ര്‍​ക്ക്
Tuesday, October 22, 2024 2:09 AM IST
കോ​ത​മം​ഗ​ലം: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ആ​ദ്യ​ദി​ന​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് ഇ​ര​ട്ട സ്വ​ര്‍​ണ നേ​ട്ടം. കീ​രം​പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ അ​ദ​ബി​യ ഫ​ര്‍​ഹാ​ന്‍, മൂ​ക്ക​ന്നൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഓ​ര്‍​ഫ​നേ​ജ് എ​ച്ച്എ​സി​ലെ ജെ​സ്‌​വി​ന്‍ ജോ​യ്, കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ എ​ച്ച്എ​സ്എ​സി​ലെ സി.​ആ​ര്‍. നി​ത്യ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ഇ​ര​ട്ട സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്.

ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ലോം​ഗ് ജം​പി​ലും 100 മീ​റ്റ​റി​ലു​മാ​ണ് അ​ദ​ബി​യ ഫ​ര്‍​ഹാ​ന്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ലോം​ഗ് ജം​പി​ൽ 5.29 മീ​റ്റ​ര്‍ ദൂ​രം ചാ​ടി​യ അ​ദ​ബി​യ 100 മീ​റ്റ​ര്‍ 12.8 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്തു. ജൂ​ണി​യ​ര്‍ ആ​ൺ​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​ര്‍, 3000 മീ​റ്റ​ര്‍ ഇ​ന​ങ്ങ​ളി​ലാ​ണ് ജെ​സ്‌​വി​ന്‍ ജോ​യ് സ്വ​ര്‍​ണം നേി​ട​യ​ത്. ര​ണ്ട് മി​നി​ട്ട് 17.7 സെ​ക്ക​ൻ​ഡി​ല്‍ 800 മീ​റ്റ​ര്‍ ഫി​നി​ഷ് ചെ​യ്ത ജെ​സ്‌​വി​ന്‍ 3000 മീ​റ്റ​ര്‍ 10 മി​നി​ട്ട് 20.1 സെ​ക്ക​ൻ​ഡി​ല്‍ ഓ​ടി​യെ​ത്തി. സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​ര്‍ ര​ണ്ട് മി​നി​ട്ട് 51.5 സെ​ക്ക​ൻ​ഡി​ലും 3000 മീ​റ്റ​ര്‍ 13 മി​നി​റ്റ് 43.7 സെ​ക്ക​ൻ​ഡി​ലും ഫി​നി​ഷ് ചെ​യ്താ​ണ് നി​ത്യ ഇ​ര​ട്ട​സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്.