ചെ​റി​യ വെ​ളി​ന​ല്ലൂ​ർ സം​ഭ​വം: വി​ദ്യാ​ർ​ഥി​യാ​യ മ​ക​നും മ​രി​ച്ചു
Monday, October 21, 2024 10:40 PM IST
ചാ​ത്ത​ന്നൂ​ർ: ഉ​റ​ങ്ങി​ക്കി​ട​ന്ന ര​ണ്ടു മ​ക്ക​ളു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ ശേ​ഷം തീ ​ക​ത്തി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത ഗൃ​ഹ​നാ​ഥ​ന് പി​ന്നാ​ലെ വി​ദ്യാ​ർ​ത്ഥി​യാ​യ മ​ക​ൻ മി​ഥു​ൻ വി​നോ​ദും (18) മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മി​ഥു​ൻ​മ​രി​ച്ച​ത്.​മ​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ റോ​ഡു​വി​ള കു​ണ്ട​റ ജം​ഗ്ഷ​നി​ൽ കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ വി​നോ​ദ് കു​മാ​ർ (48) ആ​ണ് ഉ​റ​ങ്ങി​ക്കി​ട​ന്ന ര​ണ്ട് മ​ക്ക​ളു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​ക​ത്തി​ച്ച ശേ​ഷം തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ചെ​യ്ത​ത്.


ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ മ​ക​ൻ മി​ഥു​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്. മ​ക​ൾ വി​സ്മ​യ (13) ചി​കി​ത്സ​യി​ലാ​ണ്. വി​പി​ൻ​ചാ​ത്ത​ന്നൂ​ർ ഗ​വ. ഐ ​ടി ഐ ​യി​ലെ ഇ​ല​ക്ട്രി ക്ക​ൽ വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി​പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. മു​റി അ​ക​ത്തു നി​ന്നും പൂ​ട്ടി​യ ശേ​ഷ​മാ​ണ് വി​നോ​ദ് കു​മാ​ർ തീ ​കൊ​ളു​ത്തി​യ​ത്.