ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും: അ​ബ്ബാ​സ​ലി ത​ങ്ങ​ൾ
Tuesday, October 22, 2024 1:14 AM IST
മു​ക്കം: ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും വ​യ​നാ​ട് ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ​ന്ന് യു​ഡി​എ​ഫ് വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു.

മു​ക്ക​ത്ത് ന​ട​ന്ന യു​ഡി​എ​ഫ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി നേ​തൃ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ളെ രാ​വി​ലെ പ​ത്തി​ന് ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കു​ന്ന പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ റോ​ഡ് ഷോ​യും നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണ​വും വി​ജ​യി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ക​മ്മി​റ്റി വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ, ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, സി. ​മ​മ്മൂ​ട്ടി, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ർ, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, വി.​എ​സ്. ജോ​യ്, ടി. ​മു​ഹ​മ്മ​ദ്, കെ.​എ​ൽ. പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.