ആ​ന​ന്ദ​കു​മാ​റി​ന് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്കാ​രം
Tuesday, October 22, 2024 4:50 AM IST
തി​രു​വ​ന​ന്ത​പു​രം: ടൈം​സ് ഓ​ഫ് ഒ​മാ​ൻ ലൈ​ഫ് ടൈം ​അ​ച്ചീ​വ് അ​വാ​ർ​ഡ് കെ.എ​ൻ. ആ​ന​ന്ദകു​മാ​ർ സ്വീ​ക​രി​ച്ചു. ഒ​മാ​നി​ലെ അ​ൽ ഖു​റം സി​റ്റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടൈം​സ് ഓ​ഫ് ഒ​മാ​ൻ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്റ് പു​ര​സ്കാ​ര​വും, പൊ​ന്നാ​ട​യും, ഒ​രു ല​ക്ഷം രൂ​പ ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കി ടൈം​സ് ഓ​ഫ് ഒ​മാ​ൻ ഡ​യ​റ​ക്ട​ർ മ​റി​യം അ​ൽ സ​ദ്ജ​ലി ആ​ന​ന്ദ് കു​മാ​റി​നെ ആ​ദ​രി​ച്ചു.

സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലും ന​ൽ​കി​യ സം​ഭാ​വ​ന​യ്ക്കാ​ണ് അ​വാ​ർ​ഡ്. വ്യ​വ​സാ​യ​രം​ഗ​ത്തുനി​ന്ന് ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ​ത്തി​യ ആ​ന​ന്ദ് കു​മാ​ർ 1996ൽ ​സാ​യി​ഗ്രാ​മം സ്ഥാ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ തോ​ന്ന​യ്ക്ക​ലി​ൽ സാ​യി​ഗ്രാ​മം സ്ഥാ​പി​ച്ചു 27 വ​ർ​ഷ​മാ​യ​പ്പോ​ൾ സ​മ്പൂ​ർ​ണ ഗ്രാ​മ സ്വ​രാ​ജ് കൈ​വ​രി​ച്ചു. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, പു​ന​ര​ധി​വാ​സം, സാം​സ് കാ​രി​കം, ദു​ര​ന്ത നി​വാ​ര​ണം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, പൈ​തൃ​ക സം​ര​ക്ഷ​ണം, കൃ​ഷി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച സം​ഭാ​വ​ന​യാ​ണ് സാ​യി​ഗ്രാ​മം ന​ൽ​കി​വ​രു​ന്ന​ത്.

ആ​രോ​ഗ്യ​രം​ഗ​ത്ത് അ​ഞ്ചു ല​ക്ഷ​ത്തി നാ​ൽ​പ​തി​നാ​യി​രം സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ന​ൽ​കി. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് മോ​ണ്ടി​സോ​റി മു​ത​ൽ ഐ​എ​എ​സ് അ​ക്കാ​ദ​മി സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം കേ​ന്ദ്രം വ​രെ, സാ​യി​ഗ്രാ​മ​ത്തി​ൽ ഗ​വ​ൺ​മെന്‍റ് എ​യ്ഡ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളജി​ലെ മു​ഴു​വ​ൻ സീ​റ്റും ഗ​വ​ൺ​മെ​ന്‍റിനു വി​ട്ടു​കൊ​ടു​ത്തു മാ​തൃ​ക​യാ​യി.


സാ​മൂ​ഹ്യ​ക്ഷേ​മം പു​ന​ര​ധി​വാ​സ രം​ഗ​ത്ത് നാ​ല് അ​നാ​ഥാ​ല​യ​ങ്ങ​ൾ സാ​യി ഗ്രാ​മം ന​ട​ത്തി​വ​രു​ന്നു. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​ത്യേ​ക അ​നാ​ഥാ​ല​യം രൂപീക രിച്ചു. കാ​ർ​ഷി​ക രം​ഗ​ത്ത് സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ച്ചു. പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ൽ രാ​ജ്യ​ത്തി​നുത​ന്നെ മാ​തൃ​ക​യാ​യി. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ വേ​ണ്ടി 108 വീ​ടു​ക​ൾ നി​ർ​മിച്ചു ന​ൽ​കി. ആ​രോ​ഗ്യ കേ​ന്ദ്രം, ഡ​യാ​ലി​സി​സ് കേ​ന്ദ്രം, ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ കാ​സ​ർ​ഗോ​ഡ് പു​ന​ര​ധി​വാ​സ ഗ്രാ​മം നി​ർ​മിച്ചു. 320 വീ​ടു​ക​ൾ ഭ​വ​ന ര​ഹി​ത​ർ​ക്ക് സാ​യി ഗ്രാ​മം നി​ർ​മി​ച്ചു ന​ൽ​കി. സ​മൂ​ഹ വി​വാ​ഹ​ത്തി​ലൂ​ടെ 350 നി​ർ​ധ​ന​യാ​യ യു​വ​തി​ക​ളെ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി വി​വാ​ഹം ന​ട​ത്തി സാ​യി​ഗ്രാ​മം.