ക​ണ്ണ​നു വ​ഴി​പാ​ടാ​യി 25 പ​വ​ന്‍റെ പൊ​​ൻ​കി​രീ​ടം
Thursday, October 17, 2024 6:44 AM IST
ഗു​​​രു​​​വാ​​​യൂ​​​ർ: ക്ഷേ​​​ത്ര​​​ത്തി​​​ൽ ക​​​ണ്ണ​​​നു വ​​​ഴി​​​പാ​​​ടാ​​​യി 25 പ​​​വ​​​ൻ തൂ​​​ക്കം​​​വ​​​രു​​​ന്ന പൊ​​​ന്നി​​​ൻ​​​കി​​​രീ​​​ടം സ​​​മ​​​ർ​​​പ്പി​​​ച്ചു. ദു​​​ബാ​​​യി​​​ൽ പ​​​ണി​​​തീ​​​ർ​​​ത്ത ക​​​മ​​​നീ​​​യ​​​മാ​​​യ കി​​​രീ​​​ടം പ്ര​​​വാ​​​സി​​​യാ​​​യ ച​​​ങ്ങ​​​നാ​​​ശേ​​​രി കോ​​​ട്ട​​​മു​​​റി ദ്വാ​​​ര​​​ക​​​യി​​​ൽ ര​​​തീ​​​ഷ് മോ​​​ഹ​​​നാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ക്ഷേ​​​ത്ര​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഒ​​​ക്‌ടോ​​​ബ​​​റി​​​ൽ പൊ​​​ന്നോ​​​ട​​​ക്കു​​​ഴ​​​ലും ര​​​തീ​​​ഷ് മോ​​​ഹ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.

ക്ഷേ​​​ത്രം ഊ​​​രാ​​​ള​​​നും ദേ​​​വ​​​സ്വം ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗ​​​വു​​​മാ​​​യ മ​​​ല്ലി​​​ശേ​​​രി പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ട് കി​​​രീ​​​ടം ഏ​​​റ്റു​​​വാ​​​ങ്ങി.


ക്ഷേ​​​ത്രം ഡ​​​പ്യൂ​​​ട്ടി അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ പ്ര​​​മോ​​​ദ് ക​​​ള​​​രി​​​ക്ക​​​ൽ, അ​​​സി. മാ​​​നേ​​​ജ​​​ർ എ.​​​വി. പ്ര​​​ശാ​​​ന്ത്, വ​​​ഴി​​​പാ​​​ടു സ​​​മ​​​ർ​​​പ്പ​​​ണം ന​​​ട​​​ത്തി​​​യ ര​​​തീ​​​ഷ് മോ​​​ഹ​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി. ഇ​​​ന്ന​​​ലെ പ​​​ന്തീ​​​ര​​​ടി​​​പൂ​​​ജ​​​യ്ക്കും ഉ​​​ച്ച​​​പൂ​​​ജ​​​യ്ക്കും ഗു​​​രു​​​വാ​​​യൂ​​​ര​​​പ്പ​​​നു കി​​​രീ​​​ടം അ​​​ണി​​​യി​​​ച്ചു.