കോ​​ട്ട​​യം സ​​ഹോ​​ദ​​യ സി​​ബി​​എ​​സ്ഇ സ്‌​​കൂ​​ള്‍ ക​​ലോ​​ത്സ​​വം സ​​ര്‍​ഗ​​സം​​ഗ​​മം ഇ​​ന്നു​​മു​​ത​​ല്‍
Thursday, October 17, 2024 12:46 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം സ​​ഹോ​​ദ​​യ സി​​ബി​​എ​​സ്ഇ സ്‌​​കൂ​​ള്‍ ക​​ലോ​​ത്സ​​വം സ​​ര്‍​ഗ​​സം​​ഗ​​മം ഇ​​ന്നു​​മു​​ത​​ല്‍ 19 വ​​രെ മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി ലേ​​ബ​​ര്‍ ഇ​​ന്ത്യ ഗു​​രു​​കു​​ലം പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ല്‍ ന​​ട​​ക്കും. മൂ​​ന്നു​​ദി​​വ​​സം നീ​​ണ്ടു​​നി​​ല്‍​ക്കു​​ന്ന ക​​ലാ​​മേ​​ള​​യി​​ല്‍ അ​​ഞ്ച് ജി​​ല്ല​​ക​​ളി​​ലെ 120 സി​​ബി​​എ​​സ്ഇ സ്‌​​കൂ​​ളു​​ക​​ളി​​ല്‍​നി​​ന്നു​​ള്ള ആ​​റാ​​യി​​ര​​ത്തി​​ല​​ധി​​കം വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ 88 ഗ്രൂ​​പ്പ്, വ്യ​​ക്തി​​ഗ​​ത ഇ​​ന​​ങ്ങ​​ളി​​ലാ​​യി മ​​ത്സ​​രി​​ക്കും. 21 വേ​​ദി​​ക​​ള്‍ സ​​ജ്ജ​​മാ​​യി​​ക്ക​​ഴി​​ഞ്ഞു.

ഇ​​ന്നു രാ​​വി​​ലെ 10ന് ​​മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ ക​​ലാ​​മേ​​ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​വി​​ധാ​​യ​​ക​​ന്‍ ലാ​​ല്‍ ജോ​​സ് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ, ലേ​​ബ​​ര്‍ ഇ​​ന്ത്യ ഫൗ​​ണ്ട​​ര്‍ ചെ​​യ​​ര്‍​മാ​​ന്‍ ജോ​​ര്‍​ജ് കു​​ള​​ങ്ങ​​ര, ലേ​​ബ​​ര്‍ ഇ​​ന്ത്യ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ രാ​​ജേ​​ഷ് ജോ​​ര്‍​ജ് കു​​ള​​ങ്ങ​​ര എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

19നു ​​വൈ​​കു​​ന്നേ​​രം മാ​​ണി സി. ​​കാ​​പ്പ​​ന്‍ എം​​എ​​ല്‍​എ സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ച​​ല​​ച്ചി​​ത്ര താ​​രം മ​​ഗ്ബൂ​​ല്‍ സ​​ല്‍​മാ​​ന്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. സ​​ഹോ​​ദ​​യ വ​​ര്‍​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റും ലൂ​​ര്‍​ദ് പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ലു​​മാ​​യ ഫാ. ​​ഷി​​ജു പ​​റ​​ത്താ​​നം, പ്ര​​സി​​ഡ​​ന്‍റ് ബെ​​ന്നി ജോ​​ര്‍​ജ്, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യും പ​​ള്ളി​​ക്ക​​ത്തോ​​ട് അ​​ര​​വി​​ന്ദ വി​​ദ്യാ​​മ​​ന്ദി​​ര്‍ പ്രി​​ന്‍​സി​​പ്പ​​ലു​​മാ​​യ ആ​​ര്‍.​​സി. ക​​വി​​ത, സ​​ഹോ​​ദ​​യ ട്ര​​ഷ​​റ​​റും പു​​തു​​പ്പ​​ള്ളി ഡോ​​ണ്‍ ബോ​​സ്‌​​കോ സെ​​ന്‍​ട്ര​​ല്‍ സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ലു​​മാ​​യ ഫാ. ​​ജോ​​ഷ് കാ​​ഞ്ഞൂ​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.


പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ കോ​​ട്ട​​യം സ​​ഹോ​​ദ​​യ വ​​ര്‍​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റും ലൂ​​ര്‍​ദ് പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ലു​​മാ​​യ ഫാ. ​​ഷി​​ജു പ​​റ​​ത്താ​​നം, ലേ​​ബ​​ര്‍ ഇ​​ന്ത്യ പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ലും സ​​ഹോ​​ദ​​യ ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​റു​​മാ​​യ സു​​ജ കെ. ​​ജോ​​ര്‍​ജ്, ക​​ണ്‍​വീ​​ന​​ര്‍ ടി​​നു രാ​​ജേ​​ഷ്, പ്രോ​​ഗ്രാം ആ​​ന്‍​ഡ് മീ​​ഡി​​യ ക​​ണ്‍​വീ​​ന​​ര്‍ അ​​ര​​വി​​ന്ദ് ആ​​ര്‍. നാ​​യ​​ര്‍, സ്റ്റു​​ഡ​​ന്‍റ്സ് വോ​​ള​​ന്‍റീ​​ര്‍ ക​​ണ്‍​വീ​​ന​​ര്‍ ഹ​​രോ​​ള്‍​ഡ് രാ​​ജേ​​ഷ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.