സോ​​​​ളാ​​​​ര്‍ പാ​​​​ന​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം : ക്ഷീ​​​​ര​​​​ക​​​​ര്‍ഷ​​​​ക​​​​രെ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ഉ​​​​ള്‍പ്പെടുത്താൻ സ​​​​മ്മ​​​​ര്‍ദം ചെ​​​​ലു​​​​ത്തു​​​​ം: മ​​​​ന്ത്രി
Thursday, October 17, 2024 6:34 AM IST
ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: ക്ഷീ​​​​ര​​​​ക​​​​ര്‍ഷ​​​​ക​​​​രെ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ഉ​​​​ള്‍പ്പെടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ സ​​​​മ്മ​​​​ര്‍ദം ചെ​​​​ലു​​​​ത്തു​​​​മെ​​​​ന്ന് മ​​​​ന്ത്രി ജെ. ​​​​ചി​​​​ഞ്ചു​​​​റാ​​​​ണി. ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ വാ​​​​ര്‍ഷി​​​​ക പ​​​​ദ്ധ​​​​തി 2023-24 ല്‍ ​​​​ഉ​​​​ള്‍പെ​​​​ടു​​​​ത്തി ക​​​​ടു​​​​ത്തു​​​​രു​​​​ത്തി ബ്ലോ​​​​ക്കി​​​​ലെ ഞീ​​​​ഴൂ​​​​ര്‍ ക്ഷീ​​​​രോ​​​​ത്പാ​​​​ദ​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ത്തി​​​​ല്‍ ആ​​​​പ്‌​​​​കോ​​​​സ് ഊ​​​​ര്‍ജ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​സം​​​​വി​​​​ധാ​​​​നം പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം സ്ഥാ​​​​പി​​​​ച്ച സോ​​​​ളാ​​​​ര്‍ പാ​​​​ന​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി. മോ​​​​ന്‍സ് ജോ​​​​സ​​​​ഫ് എം​​​​എ​​​​ല്‍എ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.


ജി​​​​ല്ലാ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​വി. ബി​​​​ന്ദു മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ് പു​​​​ത്ത​​​​ന്‍കാ​​​​ല, ക​​​​ടു​​​​ത്തു​​​​രു​​​​ത്തി ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​വി. സു​​​​നി​​​​ല്‍, ഞീ​​​​ഴൂ​​​​ര്‍ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ശ്രീ​​​​ക​​​​ല ദി​​​​ലീ​​​​പ്, ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ ന​​​​യ​​​​ന ബി​​​​ജു, ജോ​​​​ണ്‍സ​​​​ണ്‍ കൊ​​​​ട്ടു​​​​കാ​​​​പ്പ​​​​ള്ളി, ന​​​​ളി​​​​നി രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍, പി.​​​​ആ​​​​ര്‍. സു​​​​ഷ​​​​മ്മ, രാ​​​​ഹു​​​​ല്‍ രാ​​​​ജ്, ഡി.​​​​അ​​​​ശോ​​​​ക് കു​​​​മാ​​​​ര്‍, സോ​​​​ണി ഈ​​​​റ്റ​​​​ക്ക​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.