ക​ർ​ഷ​കക്ഷേ​മം ല​ക്ഷ്യ​മി​ട്ട് എ​ച്ച്ഡി​എ​സ് പ​ദ്ധ​തി
Wednesday, October 16, 2024 11:29 PM IST
ഇ​ടു​ക്കി: രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ഗി​രി​ജ്യോ​തി ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ ലീ​ഡേ​ഴ്സ് മീ​റ്റും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. യോ​ഗ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും സ​മൂ​ഹ​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന സ​പ്പോ​ർ​ട്ട് ടു ​ജീ​സ​സ് ഫാ​മി​ലി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.


ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് ക​രി​വേ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹൈ​റേ​ഞ്ച് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​യി, ഗി​രി​ജ്യോ​തി ക്രെഡി​റ്റ് യൂ​ണി​യ​ൻ രൂ​പ​താ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​മ്മ തോ​മ​സ്, പ്രോ​ജ​ക്ട് മാ​നേ​ജ​ർ സി​ബി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ച്ച്ഡി​എ​സ് ബോ​ർ​ഡം​ഗ​ങ്ങ​ൾ, ക്രെഡി​റ്റ് യൂ​ണി​യ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ഓ​ഫീ​സ് സ്റ്റാ​ഫ് എന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.