തണ്ണീർത്തട നിയമം ലംഘിച്ചു റോഡ് നിർമിക്കാനുള്ള നീക്കത്തെ എതിർക്കും: കോൺഗ്രസ്
1461520
Wednesday, October 16, 2024 6:19 AM IST
ബ്രഹ്മമംഗലം: ഏനാദിയിൽ തണ്ണീർത്തട നിയമങ്ങളെ കാറ്റിൽ പറത്തി പട്ടേൽ ഗ്രൂപ്പിന്റെ വസ്തുവിലൂടെ സമാന്തര റോഡ് നിർമിക്കാൻ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുത്തതിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. ഷാജി പുഴവേലിയുടെ അധ്യക്ഷതയിൽ നടന്ന യോഗം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്.ജയപ്രകാശ്, കെ.കെ. കൃഷ്ണകുമാർ, എസ്. ശ്യാംകുമാർ, പി.വി. സുരേന്ദ്രൻ, കെ.ഡി. സന്തോഷ്കുമാർ, രാഗിണി ഗോപി, ഓമന പാലക്കുളം തുടങ്ങിയവർ സംബന്ധിച്ചു.