ഘോ​ഷ​യാ​ത്ര ന​ട​ത്തി
Thursday, October 17, 2024 12:46 AM IST
പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലും ചെ​ങ്ങ​ന്നൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലും ഇ​ന്ന് രാ​വി​ലെ 7.42ന് ​ഒ​രേ​സ​മ​യം നെ​യ്യാ​ട്ട് (നെ​യ്യ​ഭി​ഷേ​കം) ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് ചി​റ​ക്ക​ട​വി​ൽനി​ന്ന് ഘോ​ഷ​യാ​ത്ര ന​ട​ത്തി.

ചി​റ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ സ​മ​ർ​പ്പി​ക്കു​ന്ന നെ​യ്യി​ൽ ഒ​രു​വി​ഹി​തം ചെ​ങ്ങ​ന്നൂ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച് നെ​യ്യ​ഭി​ഷേ​കം ന​ട​ത്തു​ന്ന ആ​ചാ​ര​ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ച​ട​ങ്ങ് ന​ട​ത്തി​യ​ത്.

മേ​ൽ​ശാ​ന്തി പെ​രു​ന്നാ​ട്ടി​ല്ലം മ​നോ​ജ് ന​മ്പൂ​തി​രി വ​ഴി​പാ​ടു​സാ​ധ​ന​ങ്ങ​ളും നെ​യ്യും സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ർ എ​ൻ.​ഡി. യ​ദു​കൃ​ഷ്ണ​നും മ​ഹാ​ദേ​വ സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ൾ​ക്കും കൈ​മാ​റി. ചി​റ​ക്ക​ട​വ് ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ സ​മ​ർ​പ്പി​ച്ച നെ​യ്യി​ൽനി​ന്നു​ള്ള വി​ഹി​ത​വും വാ​ഴൂ​ർ തീ​ർ​ഥ​പാ​ദാ​ശ്ര​മ​ത്തി​ൽ നി​ന്ന് എ​ത്തി​ച്ച നെ​യ്യും, ഓ​രോ പ​റ അ​വ​ൽ, മ​ല​ർ, ശ​ർ​ക്ക​ര, ഉ​ണ​ക്ക​ല​രി, ക​ദ​ളി​ക്കു​ല, ദേ​വീ​ദേ​വ​ന്മാ​ർ​ക്കു​ള്ള ഉ​ട​യാ​ട​ക​ൾ എ​ന്നി​വ​യും ചെ​ങ്ങ​ന്നൂ​ർ ക്ഷേ​ത്ര​ത്തി​ൽ സ​മ​ർ​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ ര​ണ്ടു​ക്ഷേ​ത്ര​ത്തി​ലും നെ​യ്യ​ഭി​ഷേ​കം ന​ട​ത്തും.