ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 30 വ​യ​സ്
Thursday, October 17, 2024 2:48 AM IST
പ​രി​യാ​രം: ഉ​ത്ത​ര മ​ല​ബാ​റി​ലെ ആ​ദ്യ മെ​ഡി​ക്ക​ൽ കോ​ള​ജാ​യ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് മു​പ്പ​ത് വ​യ​സ് പി​ന്നി​ടു​ന്നു. സി​എം​പി നേ​താ​വാ​യി​രു​ന്ന എം.​വി. രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​യാ​രം സ​ഹ​ക​ര​ണ മെ​ഡി​ക്ക​ൽ കോ​ള​ജാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സ്ഥാ​പ​നം ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ ഗ​വ. ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഫ​ർ​സീ​ൻ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഘോ​ഷം ഒ​ഴി​വാ​ക്കി സ്ഥാ​പ​ക ദി​നാ​ച​ര​ണം മാ​ത്രം ന​ട​ത്തി. മു​ഹ​മ്മ​ദ് ഫ​ർ​സീ​ൻ അ​നു​സ്മ​ര​ണ​വും ന​ട​ന്നു.


മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍ 2023 ഡി​സം​ബ​ര്‍ 19ന് ​പ്രി​ന്‍​സി​പ്പ​ലി​ന് ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ജ​നു​വ​രി 12ന് ​ചേ​ര്‍​ന്ന കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി യോ​ഗ​മാ​ണ് ഒ​ക്ടോ​ബ​ർ 16 മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പ​ക ദി​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ആ​ദ്യ ബാ​ച്ച് എം​ബി​ബി​എ​സ് വി​ദ്യാ​ഥി​ക​ള്‍ പ്ര​വേ​ശ​നം നേ​ടി​യ​ത് 1994 ഒ​ക്ടോ​ബ​ര്‍ 16ന് ​ആ​യ​തി​നാ​ലാ​ണ് ഈ ​ദി​വ​സം സ്ഥാ​പ​ക​ദി​ന​മാ​യി നി​ശ്ച​യി​ച്ച​ത്.