ഭൂ​ഗ​ര്‍ഭ​പാ​ത ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കു​മ്പോ​ള്‍ കൃ​ഷ്ണ​കു​മാ​റി​ന് ഇ​ത് അ​ഭി​മാ​ന​നി​മി​ഷം
Thursday, October 17, 2024 6:23 AM IST
കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഭൂ​ഗ​ര്‍ഭ​പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കു​മ്പോ​ള്‍ കൃ​ഷ്ണ​കു​മാ​റി​ന് ഇ​ത് അ​ഭി​മാ​ന നി​മി​ഷം. ആ​ര്‍പ്പൂ​ക്ക​ര ബ​സ്‌​സ്റ്റാ​ന്‍ഡി​ല്‍ നി​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ട​പ്പാ​ലം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 2021 ജൂ​ലൈ​യി​ലാ​ണ് ആ​ര്‍പ്പൂ​ക്ക​ര ചേ​രി​യി​ല്‍ സി.​ജി. കൃ​ഷ്ണ​കു​മാ​ര്‍ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ടം ന​ട​ത്തി​യ​ത്.


ബ​സ് സ്റ്റാ​ന്‍ഡി​ല്‍നി​ന്നു ആ​ശു​പ​ത്രി​യി​ലേ​ക്കു റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്പോ​ള്‍ അ​പ​ക​ട സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നാ​യ കൃ​ഷ്ണ​കു​മാ​ര്‍ പോ​സ്റ്റ​ര്‍ സ​മ​രം ന​ട​ത്തി​യ​ത്. ഇ​ന്നു ഭൂ​ഗ​ര്‍ഭ പാ​ത യാ​ഥാ​ര്‍ഥ്യ​ത്തി​ലെ​ത്തു​ന്പോ​ള്‍ കൃ​ഷ്ണ​കു​മാ​റി​ന്‍റെ സ​ന്തോ​ഷം ചെ​റു​ത​ല്ല.