ഡികെഎഫ് കൺവേർജൻസ് സെന്റർ നിർമാണോദ്ഘാടനം
1461514
Wednesday, October 16, 2024 6:10 AM IST
കാണക്കാരി: കാണക്കാരിയിൽ സ്ഥാപിക്കുന്ന കാർഷിക വിപണി പദ്ധതി ഡികെഎഫ് കൺവേർജൻസ് സെന്റർ നിർമാണ ഉദ്ഘാടനം ദേശീയ കർഷക ഫെഡറേഷൻ പ്രസിഡന്റ് ജോർജ് മുല്ലക്കര നിർവഹിച്ചു. രത്നഗിരി പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഫ്രാൻസിസ് ജോർജ് അധ്യക്ഷത വഹിച്ചു.
കാണക്കാരി കൃഷി ഓഫീസർ ഡോ.എം. നിതീഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെംബർ കൊച്ചുറാണി സെബാസ്റ്റ്യൻ, പഞ്ചായത്ത് മെംബർമാരായ വി.ജി. അനിൽകുമാർ, ജോർജ് ഗർവാസിസ്, പ്രഫ.വി.എം. ജോർജ്, എം.എൻ. സതീശൻ, സജി പി. ഏബ്രാഹം, മാത്തുക്കുട്ടി ജോസഫ്, ബി. രത്നകുമാരി എന്നിവർ പ്രസംഗിച്ചു.