അയർക്കുന്നം സൺഡേസ്കൂളിന് തുടർച്ചയായ നാലാം ഓവറോൾ
1461515
Wednesday, October 16, 2024 6:19 AM IST
അയർക്കുന്നം: കോട്ടയം ഫൊറോന ബൈബിള്‍ കലോത്സവത്തില്‍ 282 പോയിന്റുകളുമായി അയർക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് സണ്ഡേസ്കൂള് ഓവറോള്‍ കിരീടം നിലനിര്‍ത്തി. നാടകം, ചർച്ച് ക്വയർ, മാര്‍ഗം കളി, മിഷൻ ആന്തം, കഥാപ്രസംഗം, വ്യക്തിഗത ഇനങ്ങള്‍ എന്നിവയിലെല്ലാം കുട്ടികള്‍ മികച്ച പ്രകടനം നടത്തി.
വിജയികളെ അനുമോദിച്ച യോഗത്തില്‍ വികാരി ഫാ. ആന്റണി കിഴക്കേവീട്ടില്‍, അസിസ്റ്റന്റ് വികാരി. ഫാ. ജെസ്റ്റിൻ പുത്തൻപുരയിൽ, ഹെഡ്മാസ്റ്റര് ബിജു ചെറിയാന് കരിങ്ങോട്ടില്‍, ഷാജി സി. മാണി ചൂരപ്പുഴ, മാത്തുക്കുട്ടി പുതിയിടം, സെബാസ്റ്റ്യന്‍ പി.ഡി. പള്ളിപ്പറമ്പിൽ, ബിനോയി ജെ. ഇടയാലിൽ, ആൽബി ബാബു നിരവത്ത്, സെബാസ്റ്റ്യൻ മാത്യു വാക്കയിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.