കു​​മ​​ര​​ക​​ത്തെ മാ​​ലി​​ന്യ​​മു​​ക്ത​​മാ​​ക്കാ​​ൻ സ്പെ​​യി​​ൻ സ്വ​​ദേ​​ശി​​നി​​യും
Thursday, October 17, 2024 12:46 AM IST
കു​​ര്യ​​ൻ കു​​മ​​ര​​കം

കു​​മ​​ര​​കം: വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യ കു​​മ​​ര​​ക​​ത്തെ മാ​​ലി​​ന്യ​​മു​​ക്ത​​മാ​​ക്കാ​​ൻ സ്പെ​​യി​​ൻ സ്വ​​ദേ​​ശി​​നി​​യും. വി​​നോ​​ദ​​സ​​ഞ്ചാ​​ര​​ത്തി​​നും ഒ​​പ്പം ആ​​യു​​ർ​​വേ​​ദ ചി​​കി​​ത്സ​​യ്ക്കു​​മാ​​യി കു​​മ​​ര​​ക​​ത്തെ​​ത്തി​​യ സ്പെ​​യി​​ൻ സ്വ​​ദേ​​ശി​​നി സു​​സ​​ന്നെ കാ​​ത​​റീ​​നാ​​ണ് മാ​​ലി​​ന്യ​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ച​​ത്. ദൈ​​വ​​ത്തി​​ന്‍റെ സ്വ​​ന്തം നാ​​ടി​​നെ മാ​​ലി​​ന്യ​​സ​​ങ്കേ​​ത​​മാ​​ക്കു​​ന്ന നാ​​ട്ടു​​കാ​​ർ​​ക്ക് ഇ​​വി​​ടെ ത​​ങ്ങു​​ന്ന ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളി​​ലെ​​ങ്കി​​ലും മാ​​തൃ​​ക കാ​​ട്ടാ​​നാ​​ണ് സൂ​​സ​​ന്നെ​​യു​​ടെ തീ​​രു​​മാ​​നം.

ആ​​ശാ​​രി​​ശേ​​രി - ബ​​സാ​​ർ റോ​​ഡി​​ലെ പ്ലാ​​സ്റ്റി​​ക് ക​​വ​​റു​​ക​​ളും കു​​പ്പി​​ക​​ളും ശേ​​ഖ​​രി​​ച്ചാ​​ണ് സൂ​​സ​​ന്നെ കു​​മ​​ര​​ക​​ത്തെ മാ​​ലി​​ന്യ​​മു​​ക്ത​​മാ​​ക്കാ​​ൻ ശ്ര​​മം ആ​​രം​​ഭി​​ച്ച​​ത്. ശേ​​ഖ​​രി​​ക്കു​​ന്ന മാ​​ലി​​ന്യ​​ങ്ങ​​ൾ എ​​ന്തു​​ചെ​​യ്യു​​മെ​​ന്ന ചോ​​ദ്യ​​ത്തി​​ന് താ​​ൻ താ​​മ​​സി​​ക്കു​​ന്ന റി​​സോ​​ർ​​ട്ടി​​ൽ ഇ​​വ നി​​ക്ഷേ​​പി​​ക്കാ​​ൻ സം​​വി​​ധാ​​നം ഉ​​ണ്ടെ​​ന്നാ​​യി​​രു​​ന്നു മ​​റു​​പ​​ടി.


നാ​​ലു ദി​​വ​​സ​​ങ്ങ​​ളാ​​യി സു​​സ​​ന്നെ കാ​​ത​​റി​​ൻ കു​​മ​​ര​​ക​​ത്തെ​​ത്തി​​യി​​ട്ട്. ആ​​യു​​ർ​​വേ​​ദ ചി​​കി​​ത്സ​​യ്ക്കു ശേ​​ഷം വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ൽ സ​​വാ​​രി​​ക്കി​​റ​​ങ്ങു​​മ്പോ​​ൾ സൂ​​സ​​ന്നെ പ്ലാ​​സ്റ്റി​​ക് ശേ​​ഖ​​രി​​ക്കാ​​ൻ ചാ​​ക്കും കൈ​​യി​​ൽ ക​​രു​​തും. മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ൾ​​ക്കൊ​​ണ്ടാ​​ണ് അ​​ഞ്ച് ചാ​​ക്കു നി​​റ​​യെ പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ച​​തെ​​ന്നു സു​​സ​​ന്നെ പ​​റ​​ഞ്ഞു.