വീ​ട്ടു​മു​റ്റ​ത്തുനി​ന്ന് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി
Thursday, October 17, 2024 6:34 AM IST
ക​ടു​ത്തു​രു​ത്തി: വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. ഇ​ര​വി​മം​ഗ​ലം നീ​ലം​മ്പ​ടം എ​ൻ.​എ​സ്. രാ​ജു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ന്നാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. മു​റ്റ​ത്തെ മു​ള​ക്കു​ട്ട​ത്തി​ന് മു​ക​ളി​ലാ​യാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്.

രാ​ജു ഉ​ട​നെ ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ലും, തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. സ​ർ​പ്പ റെ​സ്ക്യൂ​വ​ർ കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി ജോ​മോ​ൻ ശാ​രി​ക എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പ​ന്ത്ര​ണ്ട് കി​ലോ​യോ​ളം ഭാ​ര​മു​ള്ള പെ​രു​മ്പാ​മ്പി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.