സെന്റ്ഗിറ്റ്സിൽ സാങ്കേതിക കലാമേള ‘സംയുക്ത 8.0’ 18ന്
1461513
Wednesday, October 16, 2024 6:10 AM IST
കോട്ടയം: യുവതലമുറയിലെ സാങ്കേതിക-കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി പാത്താമുട്ടം സെന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം സംഘടിപ്പിക്കുന്ന എട്ടാമത് സാങ്കേതിക കലാമേള സംയുക്ത 8.0 18നു നടക്കും.
രാവിലെ 10നു പ്രിന്‍സിപ്പല്‍ ഡോ. ടി. സുധ ഉദ്ഘാടനം ചെയ്യും. ആര്‍ട്സ്, സയന്‍സ്, ഹ്യുമാനിറ്റിസ്, കൊമേഴ്സ് മേഖലകളിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക-കലാ-വിനോദവിഭാഗങ്ങളിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
ഐഡിയതോണ്‍, ഫാസ്റ്റ് ടൈപ്പിംഗ്, ടെക്നിക്കല്‍ ക്വിസ്, കോഡിംഗ്, വെബ് ഡിസൈനിംഗ്, ട്രഷര്‍ ഹണ്ട്, ഗെയിമിംഗ്, പേപ്പര്‍ പ്രസന്റേഷന് തുടങ്ങിയ ടെക്നോളജി ഇനങ്ങളും സ്പോട്ട് ഡാന്‍സ്, റീല്‍സ്, ബെസ്റ്റ് സിംഗര്‍, ഫോട്ടോഗ്രഫി, സ്റ്റാര്‍ ഓഫ് സംയുക്ത മുതലായ സാംസ്കാരിക ഇനങ്ങളും കായിക ഇനമായി ഫുട്ബാള്‍ മത്സരവും സംയുക്തയുടെ ഭാഗമായി നടക്കും.
14 ഇനങ്ങളിലായി എഴുപതിനായിരം രൂപയുടെ സമ്മാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിശദവിവരങ്ങള്‍ www. instagram. com/ samyuktha_8.0igsh =a2xnYmIla3BjdDM1 എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ലഭ്യമാണ്. ഫോണ്‍: 85909 29384.
പത്രസമ്മേളനത്തില്‍ സംയുക്ത 8.0 ചീഫ് സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രഫസർ അന്‍സു മറിയം ചെറിയാന്, അസിസ്റ്റന്റ് പ്രഫസർ എസ്. ആവണി, പിആര്‍ഒ ടോം ദാസ്, വിദ്യാര്‍ഥികളായ ജൊഹാന്‍ എം. സക്കറിയ, അപര്‍ണ മേനോന് എന്നിവര്‍ പങ്കെടുത്തു.