എ​ന്‍എ​സ്ഡി​സി​ഐ -അ​ജി​നോ​റ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് : ജ​ര്‍മ​ന്‍ ലാം​ഗ്വേ​ജ് ട്രെ​യി​നിം​ഗ് എ​ൻ​റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് 19ന്
Thursday, October 17, 2024 6:23 AM IST
കോ​ട്ട​യം: എ​ന്‍എ​സ്ഡി​സി​ഐ​യും അ​ജി​നോ​റ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ര്‍മ​ന്‍ ലാം​ഗ്വേ​ജ് ട്രെ​യി​നിം​ഗി​ലേ​ക്കു​ള്ള എ​ൻ​റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് 19നു ​രാ​വി​ലെ 9.30 മു​ത​ല്‍ 1.30 വ​രെ മ​ണ​ര്‍കാ​ട് അ​ജി​നോ​റ ബ്രാ​ഞ്ചി​ല്‍ ന​ട​ക്കും. പ്ല​സ് ടു, ​ഡി​ഗ്രി, പി​ജി ക​ഴി​ഞ്ഞ​വ​ര്‍ക്കും അ​വ​സാ​ന വ​ര്‍ഷ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും, പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ര്‍ക്കും പ​ങ്കെ​ടു​ക്കാം.

തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ര്‍ക്ക് സൗ​ജ​ന്യ-​ഭ​ക്ഷ​ണ താ​മ​സ​സൗ​ക​ര്യ​ങ്ങ​ളോ​ടൊ​പ്പം ജ​ര്‍മ​ന്‍ ഭാ​ഷ സൗ​ജ​ന്യ​മാ​യി പ​ഠി​ക്കു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ട്. വി​ദേ​ശ പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു കൗ​ണ്‍സി​ലിം​ഗ് സെ​ഷ​നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സൗ​ത്ത് റീ​ജ​ൺ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് മേ​ധാ​വി റോ​ബി​ന്‍ ഏ​ബ്രാ​ഹം, സെ​ന്‍റ​ര്‍ മേ​ധാ​വി ബി​നോ​യി ജെ. ​കോ​ല​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഫോ​ൺ: 9745207973, 8089011191.