ചാവറ ബാസ്കറ്റ് ബോള്‍, പ്ലാസിഡ് ഹാന്‍ഡ്ബോള്‍ ടൂര്‍ണമെന്റുകള്‍ നാളെ മുതൽ
1461549
Wednesday, October 16, 2024 6:30 AM IST
ചങ്ങനാശേരി: 27-ാമത് അഖില കേരള ചാവറ ബാസ്കറ്റ് ബോള്‍, 24-ാമത് പ്ലാസിഡ് ഹാന്‍ഡ്ബോള്‍ ടൂര്‍ണമെന്റുകള്‍ നാളെ മുതല്‍ 19 വരെ ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഫ്ളെഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
നാളെ രാവിലെ പത്തിന് ചങ്ങനാശേരി ഡിവൈഎസ്പി കെ.കെ. വിശ്വനാഥന് ഉദ്ഘാടനം ചെയ്യും. 19ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ചങ്ങനാശേരി എസ്എച്ച്ഒ ബി. വിനോദ്കുമാര്‍ സമ്മാനദാനം നിര്‍വഹിക്കും.