തിരുനാൾ ആഘോഷിച്ചു
1461524
Wednesday, October 16, 2024 6:19 AM IST
തലയോലപറമ്പ്: വടയാർ ഉണ്ണിമിശിഹാ പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ നടത്തി. ജപമാലയർപ്പണത്തെ തുടർന്ന് നടത്തിയ തിരുനാൾ കുർബാനയ്ക്ക് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സഹവികാരി ഫാ.ജിലു പയറ്റുകണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി വികാരി റവ.ഡോ.ബെന്നി മാരാംപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
തിരുനാൾ തിരുക്കർമങ്ങൾക്ക് വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിൽ നേതൃത്വം നൽകി. തിരുനാൾ പ്രസുദേന്തി ആൽബർട്ട് ആന്റണി ചെറുപ്രായിൽ, ഫാമിലി യൂണിറ്റ് വൈസ് ചെയർമാൻ ജോസ് മാത്യു ചെറുതോട്ടുപുറം , കൈക്കാരന്മാരായ ജോസഫ് തോട്ടപ്പള്ളി, സ്യേവ്യർ തയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകി.