കെ.എം.രാധാകൃഷ്ണന് കാപ്കോസ് പ്രസിഡന്റ്
1461516
Wednesday, October 16, 2024 6:19 AM IST
കോട്ടയം: കേരള നെല്ലു സംഭരണ സംസ്കരണ വിപണന സഹകരണസംഘത്തിന്റെ (കാപ്കോസ് ) പ്രസിഡന്റായി കെ.എം. രാധാകൃഷ്ണനെയും വൈസ് പ്രസിഡന്റായി കെ. ജയകൃഷ്ണനെയും തെരഞ്ഞെടുത്തു.
കെ.ജെ. അനില്‍കുമാറാണ് ഓണററി സെകട്ടറി, പി. പ്രവീണ്‍കുമാര്‍, കെ.ഡി. സുഗതന്, ടി.ടി. സെബാസ്റ്റ്യന്‍, എന്‍.ബി. സുരേഷ് ബാബു, ബാബു ജോണ്‍, പി.സി. സുകുമാരന്‍, ബി. മഹേഷ് ചന്ദ്രന്, സബിതാ പ്രേംജി, ബി. പ്രമീളാ ദേവി, മേഘല ജോസഫ് എന്നിവരാണ് മറ്റു ഭരണസമിതിയംഗങ്ങള്‍.
ഏറ്റുമാനൂരിനടുത്ത് കൂടല്ലൂര്‍ കവലയ്ക്കു സമീപം കാപ്കോസിന്റെ ഗോഡൗണും ആധുനികമില്ലും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രതിവര്‍ഷം 50,000 ടെണ് നെല്ല് സംസ്കരിച്ച് അരിയാക്കുന്നതിന് ഇവിടെ ആരംഭിക്കുന്ന മില്ലിനു ശേഷി ഉണ്ടാകും. സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് കെ.എം. രാധാകൃഷ്ണന് പറഞ്ഞു.