വൈക്ക അഷ്ടമി മുഖസന്ധ്യ വേല കോപ്പുതൂക്കൽ നാളെ തുടങ്ങും
1461521
Wednesday, October 16, 2024 6:19 AM IST
വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിന് മുന്നോടിയായി നടത്തുന്ന മുഖസന്ധ്യവേലയുടെ കോപ്പുതൂക്കൽ നാളെ ക്ഷേത്രകലവറയിൽ നടക്കും. രാവിലെ 8.30നും 10.30നും മധ്യേയാണ് കോപ്പു തൂക്കൽ. മുഖസന്ധ്യ വേല 17 മുതൽ 20 വരെയാണ്. സമൂഹങ്ങളുടെ സന്ധ്യവേല നവംബർ ഏഴു മുതൽ 11വരെ നടക്കും. വൈക്കഅഷ്ടമിയുടെ കോപ്പു തൂക്കൽ നവംബർ 11ന് രാവിലെ 6.45നും 8.45നും മധ്യേയാണ്. തുടർന്ന് കൊടിയേറ്റ് അറിയിപ്പ്, കുലവാഴ പുറപ്പാട് തുടങ്ങിയവ നടക്കും.
ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിന് നവംബർ 12ന് രാവിലെ എട്ടിനും നും 8.45നും മധ്യേ കൊടിയേറും.23നാണ് വൈക്കത്തഷ്ടമി. പുലർച്ചെ 4.30ന് അഷ്ടമി ദർശനം, രാത്രി 10ന് അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയപ്പ്.24ന് വൈകുന്നേരം അഞ്ചിന് വൈക്കം ക്ഷേത്രത്തിൽ ആറാട്ട് എഴുന്നള്ളിപ്പ്. രാത്രി 11ന് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പുജ വിളക്ക്.