വൈക്കം - വെച്ചൂർ റോഡ് വികസനം വേഗത്തിലിക്കണം: കേരള കോൺഗ്രസ് എം
1461518
Wednesday, October 16, 2024 6:19 AM IST
വെച്ചൂർ: വൈക്കം -വെച്ചുർ റോഡ് വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിൽ പണിയുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണമെന്ന് കേരള കോൺഗ്രസ് എം വെച്ചൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റെ അനീഷ് തേവരപടിക്കൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോയി ചെറുപുഷ്പം ഉദ്ഘടനം ചെയ്തു.
വക്കച്ചൻ മണ്ണത്തത്താലി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഓഫീസ് ഇൻ ചാർജ് എം.സി. അബ്രഹാം, പഞ്ചായത്ത് അംഗം ശാന്തിനിരാജീവ്,ആനി മാത്യു,അഗസ്റ്റിൻ, സ്റ്റെല്ലമ്മ ജോസഫ്,ജോയിസ് കൊച്ചുപുത്തൻപുര, ജോസഫ് മണ്ണത്താലി,മത്തായി മാളിയേക്കൽ,ജോർജ് വാലത്തറ,ഇസ്താക്ക് നടുച്ചിറ,ബൈജു പരേതറ എന്നിവർ പ്രസംഗിച്ചു.