പൂഞ്ഞാ​ർ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ അങ്കണ​വാ​ടി കു​ട്ടി​ക​ൾ​ക്കും കു​ട ന​ൽ​കും
Thursday, October 17, 2024 12:46 AM IST
ഈ​രാ​റ്റു​പേ​ട്ട: സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നേ​തൃ​ത്വം ന​ൽ​കു​ന്ന സേ​വ​ന-​സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ എം​എ​ൽ​എ സ​ർ​വീ​സ് ആ​ർ​മി പൂ​ഞ്ഞാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ അങ്കണ​വാ​ടി​ക​ളി​ലെ​യും കു​ട്ടി​ക​ൾ​ക്ക് കു​ട​ക​ൾ വി​ത​ര​ണം ചെ​യ്യും. 258 അങ്കണവാ​ടി​ക​ളി​ലാ​യി പ​ഠി​ക്കു​ന്ന 1800ൽ​പ​രം കു​ട്ടി​ക​ൾ​ക്കാ​ണ് കു​ട​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ പത്തു പ​ഞ്ചാ​യ​ത്തു​ക​ളി​ലും അങ്കണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൽ​എ​യിൽനിന്ന് കുടകൾ ഏ​റ്റു​വാ​ങ്ങി ഓ​രോ അങ്കണവാടിയിലും സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ കു​ട്ടി​ക​ൾ​ക്ക് കു​ട കൈ​മാ​റും.

കു​ട വി​ത​ര​ണ​ത്തി​ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ലത​ല ഉ​ദ്ഘാ​ട​നം 18നു ​രാ​വി​ലെ പത്തിന് ​പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് 11ന് തീ​ക്കോ​യി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും 12.15 ന് ​തി​ട​നാ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും ര​ണ്ടി​ന് പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും മൂ​ന്നി​ന് ഈ​രാ​റ്റു​പേ​ട്ട വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ലും കു​ട​ക​ൾ അങ്കണവാ​ടി അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റും.

19നു ​രാ​വി​ലെ പത്തിന് ​കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും 11 ന് ​കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും 12.15 ് ​എ​രു​മേ​ലി റോ​ട്ട​റി ക്ല​ബ് ഹാ​ളി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും മൂ​ന്നി​ന് പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും കു​ട​ക​ൾ കൈ​മാ​റും.