ദളിത് ക്രൈസ്തവ പ്രശ്നം പഠിച്ച് പരിഹാരം കാണും: മന്ത്രി ഒ.ആർ. കേളു
Thursday, October 17, 2024 12:46 AM IST
കോ​ട്ട​യം: ദ​ളി​ത് ക്രൈ​സ്ത​വ​ർ നേ​രി​ടു​ന്ന പ്രശ്നങ്ങ​ൾ​പ​ഠി​ച്ച് പ​രി​ഹാ​രം കാ​ണു​മെ​ന്ന് പ​ട്ടി​ക​ജാ​തി വി​ക​സ​ന​മ​ന്ത്രി ഒ.​ആ​ർ. കേ​ളു. കെ​സി​ബി​സി എ​സ്‌​സി/​എ​സ്ടി/​ബി​സി ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​യെ ക​ണ്ട് ദ​ളി​ത് ക്രൈ​സ്ത​വ പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്ത് നി​വേ​ദ​നം ന​ൽ​കി​യ അ​വ​സ​ര​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​ക​ം, ഡി​സി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ല​വു​ങ്ക​ൽ, സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ പി ​സ്റ്റീ​ഫ​ൻ എന്നിവരുടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ന്ത്രി​യെ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യ​ത്.


നി​വേ​ദ​ന സം​ഘ​ത്തോ​ടൊ​പ്പം ചീ​ഫ്‌​വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ, തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ, സി​ജോ പു​തു​പ്പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.