അതിരമ്പുഴ ആശുപത്രിയെ തരംതാഴ്ത്തുവാന ുള്ള നടപടി അംഗീകരിക്കില്ല: കേരള കോൺഗ്രസ്
1461511
Wednesday, October 16, 2024 6:10 AM IST
അതിരമ്പുഴ: സർക്കാർ ആശുപത്രിയെ തരംതാഴ്ത്തുവാനുള്ള സർക്കാർ തീരുമാനത്തിനെതിരേ കേരള കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി ആശുപത്രിക്കു മുൻപിൽ ധർണ നടത്തി.75 വർഷങ്ങൾക്കു മുൻപ് കോട്ടയം മെഡിക്കൽ കോളജ് നിലവിൽ വരുന്നതിനുമുൻപ് തന്നെ സ്ഥാപിതമായിട്ടുള്ളതാണ് അതിരമ്പുഴ ആശുപത്രി.
ഒരു ഏക്കർ 20 സെന്റ് സ്ഥലത്താണ് ആശുപത്രി നിലനിൽക്കുന്നത്. ഇനിയും കൂടുതൽ വികസന സാധ്യതയുള്ള ആശുപത്രി എന്ന നിലയ്ക്ക് അതിരമ്പുഴ ആശുപത്രിയെ സംരക്ഷിക്കേണ്ടതു നാടിന്റെ ആവശ്യം കൂടിയാണ്.
മണ്ഡലം പ്രസിഡന്റ് തോമസ് പുതുശേരി അധ്യക്ഷത വഹിച്ച ധർണ സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഉന്നത അധികാര സമിതി അംഗം അഡ്വ. പ്രിൻസ് ലൂക്കോസ്, നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ചെങ്ങളം, ജില്ലാ പഞ്ചായത്ത് അംഗം പ്രഫ. റോസമ്മ സോണി, പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, സാബു പീടിയേക്കൽ, അഡ്വ.മൈക്കിൾ ജയിംസ്, കെ.പി ദേവസ്യ, അഡ്വ. ടി വി സോണി തുടങ്ങിയവർ പ്രസംഗിച്ചു.
ആശുപത്രിയുടെ തരംതാഴ്ത്തലിന് എതിരേ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിട്ടുണ്ട്.