അ​രു​വി​ത്തു​റ കോ​ള​ജി​ൽ അ​ന്താ​രാ​ഷ്‌ട്ര ഭ​ക്ഷ്യ​ദി​നാ​ച​ര​ണം
Thursday, October 17, 2024 12:46 AM IST
അ​രു​വി​ത്തു​റ: അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ൽ ഫു​ഡ് സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റിന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്‌ട്ര ഭ​ക്ഷ്യ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പാ​റ​യി​ൽ ഫു​ഡ് പ്രോ​ഡ​ക്ട്സ് കോ​ർ​പ​റേ​റ്റ് ജ​ന​റ​ൽ മാ​നേ​ജ​രും കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ വി.​പി. കു​ര്യാ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി മി​നി മൈ​ക്കി​ൾ, ഫു​ഡ് സ​യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​മ​രീ​ഷ് സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭ​ക്ഷ്യ​ദി​ന​ത്തോ​ടനു​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച നീ​ണ്ടുനി​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.


ക്വി​സ്, ചി​ത്ര​ര​ച​ന, ചെ​റു​ക​ഥ മ​ത്സ​ര​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി. പാ​ലാ മ​രി​യ​സ​ദ​ന​ത്തി​ലേ​ക്ക് കോ​ള​ജി​ലെ മു​ഴു​വ​ൻ വി​ദ്യ​ാർ​ഥി​ക​ളി​ൽ നി​ന്നാ​യി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സം​ഭാ​വ​ന​യാ​യി ശേ​ഖ​രി​ച്ചു ന​ൽ​കി.