ബെ​ര്‍ക്ക്മാ​ന്‍സ് സം​രം​ഭ​ക അ​വാ​ര്‍ഡ്ദാ​നം നാ​ളെ
Thursday, October 17, 2024 6:44 AM IST
ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജ് എം​ബി​എ ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ മി​ക​ച്ച വ്യ​വ​സാ​യ സം​രം​ഭ​ക​ര്‍ക്ക് ന​ല്‍കു​ന്ന 29-ാമ​ത് ബെ​ര്‍ക്ക്മാ​ന്‍സ് സം​രം​ഭ​ക അ​വാ​ര്‍ഡി​ന് കീ​ര്‍ത്തി ആ​ഗ്രോ മി​ല്‍സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

നാ​ളെ രാ​വി​ലെ 11ന് ​എ​സ്ബി കോ​ള​ജ് കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍പ്പ​റേ​ഷ​ന്‍ റീ​ജ​ണ​ല്‍ ഹെ​ഡ് ജോ​സ് കു​ര്യ​ന്‍ മു​ണ്ട​യ്ക്ക​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കീ​ര്‍ത്തി ആ​ഗ്രോ മി​ല്‍സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍സ​ണ്‍ വ​ര്‍ഗീ​സ് അ​വാ​ര്‍ഡ് ഏ​റ്റു​വാ​ങ്ങും. മി​ക​ച്ച ന​വ​സം​രം​ഭ​ക​ര്‍ക്കാ​യി ന​ല്‍കു​ന്ന അ​വാ​ര്‍ഡ് ജ​ൻ​റോ​ബോ​ട്ടി​ക്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് ഏ​റ്റു​വാ​ങ്ങും.

കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​റെ​ജി പി. ​കു​ര്യ​ന്‍, വ​കു​പ്പ് മേ​ധാ​വി ഡോ. ​ജോ​യി​ച്ച​ന്‍ മാ​നു​വ​ല്‍, ഈ​വ​ന്‍റ് കോ​ര്‍ഡി​നേ​റ്റ​ര്‍ ഡോ. ​ബി​ന്‍സാ​യി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. അ​ന്നേ ദി​വ​സം രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ ബി​സി​ന​സ് പ്ലാ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കും.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വ​കു​പ്പ് മേ​ധാ​വി ഡോ. ​ജോ​യി​ച്ച​ന്‍ മാ​നു​വ​ല്‍, സെ​ല്‍ഫ് ഫി​നാ​ന്‍സിം​ഗ് കോ​ഓ​ര്‍ഡി​നേ​റ്റ​റാ​യ ഡോ. ​ക്രി​സ് ഏ​ബ്ര​ഹാം കെ., ​അ​ധ്യാ​പ​ക​രാ​യ ഡോ. ​ബി​ന്‍സാ​യി സെ​ബാ​സ്റ്റ്യ​ന്‍, അ​സി. പ്ര​ഫ​സ​ര്‍മാ​രാ​യ ആ​നി ചാ​ക്കോ, മെ​ര്‍ലി​ന്‍ ജോ​സ​ഫ്, ഫാ. ​സി​ജി​മോ​ന്‍ ശ്രാ​മ്പി​ക്ക​ല്‍, വി​ദ്യാ​ര്‍ഥി പ്ര​തി​നി​ധി​ക​ളാ​യ മെ​ര്‍ലി​ന്‍ ജ​യിം​സ്, ശ്രീ​ക്കു​ട്ടി എം. ​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.