എഡിഎം ആത്മഹത്യ ചെയ്ത സംഭവം: എന്‍ജിഒ അസോ. പ്രതിഷേധിച്ചു
1461548
Wednesday, October 16, 2024 6:30 AM IST
ചങ്ങനാശേരി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ് . എന്‍ജിഒ അസോസിയേഷന് ചങ്ങനാശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് മുന്പില് നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് വൈസ് പ്രസിഡന്റ് മനേഷ് മാത്യു അധ്യക്ഷത വഹിച്ചു. അഷറഫ് പറപ്പള്ളി, എന്‍.എസ്. സന്തോഷ്, കെ.സി. പ്രതീഷ്കുമാര്‍, കെ. അരവിന്ദാക്ഷന്, രേഖ ജി, കെ.ബി. ബ്ലസന്‍, റ്റോണി ജോസഫ്, ജോസഫ് ജേക്കബ്, സനോജ് പയസ്, സുരേഷ് ചാക്കോ, സ്മിത പി.എസ്., സിന്ധു വി.എസ്., രാജി എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.