വ​ന്യ​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കും, മൃ​ഗ​ങ്ങ​ളി​ൽനി​ന്ന് മ​നു​ഷ്യ​രെ​യും: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Thursday, October 17, 2024 12:46 AM IST
കോ​രു​ത്തോ​ട്: വന്യമൃഗശല്യം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് വ​നം വ​കു​പ്പ് കാ​ണു​ന്ന​തെ​ന്ന് വ​നം മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ. പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വ​ന​മേ​ഖ​ല​യെ ജ​ന​വാ​സ മേ​ഖ​ല​യിൽനിന്നു തി​രി​ച്ച് സ​മ്പൂ​ർ​ണ സു​ര​ക്ഷി​ത​ത്വ ക്ര​മീ​ക​ര​ണം ഒ​രു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം കോ​രു​ത്തോ​ട്ടി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള വ​നം​വ​കു​പ്പ് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽനി​ന്ന് മ​നു​ഷ്യ​രെ സം​ര​ക്ഷി​ക്കാ​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ആ​ന​ക്കി​ട​ങ്ങ്, ഹാ​ങ്ങിം​ഗ് ഫെ​ൻ​സിം​ഗ് എ​ന്നി​വ നി​ർ​മി​ച്ച് പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ 30 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന വ​നാ​തി​ർ​ത്തി വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കു ക​ട​ക്കാ​ത്ത​വി​ധം സു​ര​ക്ഷി​ത​ത്വ​മാ​കു​ന്ന​തോ​ടു​കൂ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം വ​നാ​തി​ർ​ത്തി പ്ര​ദേ​ശം പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ നി​യോ​ജ​ക​മ​ണ്ഡ​ല​മാ​യി പൂ​ഞ്ഞാ​ർ മാ​റും. പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ വാ​ലി പ്ര​ദേ​ശ​ങ്ങ​ൾ പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ കോ​ലാ​ഹ​ല​മേ​ട് വാ​ഗ​മ​ൺ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.


സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. കോ​ട്ട​യം ഫോ​റ​സ്റ്റ് ഡി​വി​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. രാ​ജേ​ഷ് ഐ​എ​ഫ്എ​സ്, ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ആ​ർ.​എ​സ്. അ​രു​ൺ ഐ​എ​ഫ്എ​സ്, പി.​പി. പ്ര​മോ​ദ് ഐ​എ​ഫ്എ​സ്, കൃ​ഷി ഡെപ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മീ​നു മാ​ത്യു, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശു​ഭേ​ഷ് സു​ധാ​ക​ര​ൻ, പി.​ആ​ർ. അ​നു​പ​മ, സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​സ​ക്ക​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.