സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ല്‍ അ​ടി​മ​ത്വം നി​ല​നി​ല്‍ക്കു​ന്നു: വി.​ഡി.​ സ​തീ​ശ​ന്‍
Thursday, October 17, 2024 6:44 AM IST
ച​ങ്ങ​നാ​ശേ​രി: സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ല്‍ ഇ​ന്നും അ​ടി​മ​ത്വം നി​ല​നി​ല്‍ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. പ്ര​ത്യ​ക്ഷ ര​ക്ഷ ദൈ​വ​സ​ഭ​യു​ടെ (പി​ആ​ര്‍ഡി​എ​സ്) മു​ത​ല​പ്ര സോ​ണ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ അ​ടി​മ വ്യാ​പാ​ര നി​രോ​ധ​ന വി​ളം​ബ​ര​ത്തി​ന്‍റെ 170-ാമ​ത് വാ​ര്‍ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ആ​ര്‍ഡി​എ​സ് പ്ര​സി​ഡ​ന്‍റ് വൈ. ​സ​ദാ​ശി​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ സു​വ​നീ​ര്‍ പ്ര​കാ​ശ​നം നി​ര്‍വ​ഹി​ച്ചു. ച​രി​ത്ര​കാ​ര​ന്‍ ഡോ. ​വി​നി​ല്‍ പോ​ള്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​പി. ച​ന്ദ്ര​ബാ​ബു അ​ടി​മ​വ്യാ​പാ​ര വി​ളം​ബ​ര നി​രോ​ധ​ന സ​ന്ദേ​ശം ന​ല്‍കി.


ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍, മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​യ​മ്മ രാ​ജ​പ്പ​ന്‍, കെ.​കെ. സു​രേ​ഷ്, വി.​ആ​ര്‍. രാ​ജു, സ​നീ​ഷ് കു​മാ​ര്‍, സി.​കെ. ശ​ശി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.