ചേരുംചുവടിലും തലയാഴം ജംഗ്ഷനിലും കുഴികൾ അടയ്ക്കും
1461522
Wednesday, October 16, 2024 6:19 AM IST
വൈക്കം: വൈക്കം - വെച്ചൂർ റോഡിലെ ചേരുംചുവട്, തലയാഴം പഞ്ചായത്ത് ജംഗ്ഷൻ എന്നിവടങ്ങളിലെ റോഡിലെ കുഴികളടയ്ക്കാൻ നടപടി തുടങ്ങി.
ചേരുംചുവട് ജംഗ്ഷനിൽ പാലത്തിനോടു ചേർന്നു രൂപപ്പെട്ട വൻ കുഴി അടക്കുന്നതിനും തലയാഴം പഞ്ചായത്ത് ജംഗ്ഷനിൽ സ്ഥിരമായി റോഡ് തകർന്ന് വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗത്തും ടൈൽ പാകി റോഡ് കുറ്റമറ്റതാക്കാനാണ് അധികൃതരുടെ തീരുമാനം. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ മുരിയൻകുളങ്ങര -ചേരുംചുവട് റോഡിൽ ഗതാഗതം താത്കാലികമായി നിരോധിച്ചിട്ടുണ്ട്.