പാഴ്സലില്‍ ലഹരിമരുന്നെന്ന് ആരോപിച്ച് ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി; തട്ടിപ്പില്‍നിന്നു രക്ഷപ്പെട്ട് റിട്ട. അധ്യാപകന്
1461543
Wednesday, October 16, 2024 6:30 AM IST
ചങ്ങനാശേരി: താങ്കള്‍ അയച്ച പാഴ്സലില്‍ ലഹരിമരുന്നു കണ്ടെത്തിയെന്നും കേസില്നിന്നൊഴിവാകാന് പണംവേണമെന്നും ആവശ്യപ്പെട്ട് റിട്ട.കോളജ് അധ്യാപകന് ഫോണ്‍ കോള്‍. തട്ടിപ്പ് മനസിലായ അധ്യാപകന് ബുദ്ധിപൂര്‍വം ഇടപെട്ടതുമൂലം പണം നഷ്ടമാകാതെ രക്ഷപ്പെട്ടു.
ചങ്ങനാശേരി സ്വദേശി എന്‍എസ്എസ് കോളജ് റിട്ട.അധ്യാപന് പ്രഫ.എസ്. ആനന്ദക്കുട്ടനാണ് പണം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ എത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.
ആന്ദക്കുട്ടന്‍ എന്നല്ലേ പേര്... താങ്കള്‍ അയച്ച പാഴ്സലില്‍ ലഹരിമരുന്ന് കണ്ടെത്തിയിരിക്കുന്നുവെന്നു ഫോണ്‍വിളിച്ചയാള്‍ പറഞ്ഞു. താന്‍ പാഴ്സല്‍ അയച്ചിട്ടില്ലെന്നു പറഞ്ഞ് പ്രഫ.ആനന്ദക്കുട്ടന് ഫോണ്‍ കട്ടുചെയ്തു. വീണ്ടും കോള്‍ വന്നു.
ഫോണില്‍ ലഭിച്ച കോള്‍ ഹിന്ദിയിലായതിനാല്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പ്രഫ. ആനന്ദക്കുട്ടന് പറഞ്ഞു. കേസില്‍ നിന്നൊഴിവാക്കാന്‍ പണം അയച്ചുതരണം. ഇല്ലായെങ്കില്‍ നിങ്ങളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞു. എന്റെ ബന്ധു എസ്പിയാണെന്നും വിവരം ചങ്ങനാശേരി പോലീസില്‍ അറിയിക്കുമെന്നും ആനന്ദക്കുട്ടന് പറഞ്ഞു. ഇതോടെ വിളിച്ചയാള്‍ ഫോണ്‍ കോള്‍ നിര്‍ത്തി.
പ്രഫ. ആനന്ദക്കുട്ടന്റെ ബുദ്ധിപരമായ ഇടപെടല്‍ പണം നഷ്ടമാകാതിരിക്കാന്‍ ഇടയായി. +919000064456, 9000019737 എന്നീ നന്പരുകളിൽനിന്നാണ് പ്രഫസർക്ക് ഫോൺകോളുകൾ വന്നത്.