ഇ​​​ട​​​യാ​​​ഴം പൊ​​​ന്ന​​​ങ്കേ​​​രി വ​​​ള​​​വി​​​ൽ സു​​​ര​​​ക്ഷാ​​​വേ​​​ലി സ്ഥാ​​​പി​​​ച്ചു
Thursday, October 17, 2024 6:34 AM IST
വെ​​​ച്ചൂ​​​ർ: വാ​​​ഹ​​​ന അ​​​പ​​​ക​​​ടം പ​​​തി​​​വാ​​​കു​​​ന്ന വെ​​​ച്ചൂ​​​ർ -ക​​​ല്ല​​​റ റോ​​​ഡി​​​ലെ പൊ​​​ന്നം​​​ങ്കേ​​​രി വ​​​ള​​​വി​​​ൽ സു​​​ര​​​ക്ഷാ​​​വേ​​​ലി സ്ഥാ​​​പി​​​ച്ചു. ഇ​​​ടു​​​ങ്ങി​​​യ റോ​​​ഡി​​​ലെ കൊ​​​ടും​​​വ​​​ള​​​വി​​​ലെ​​​ത്തു​​​മ്പോ​​​ൾ വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് പാ​​​ട​​​ത്തേ​​​ക്ക് മ​​​റി​​​ഞ്ഞാ​​​ണ് അ​​​പ​​​ക​​​ട​​​ങ്ങ​​​ള​​​ധി​​​ക​​​വു​​​മു​​​ണ്ടാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ബൈ​​​ക്ക് മ​​​റി​​​ഞ്ഞ് ക​​​ല്ല​​​റ സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വ് മ​​​ര​​​ണ​​​പ്പെ​​​ടു​​​ക​​​യും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സു​​​ഹൃ​​​ത്തി​​​ന് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തേ സ്ഥ​​​ല​​​ത്ത് പി​​​ന്നീ​​​ട് നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട പി​​​ക്ക​​​പ്പ് വാ​​​നും മ​​​റി​​​ഞ്ഞു ഡ്രൈ​​​വ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.


അ​​​പ​​​ക​​​ടം പ​​​തി​​​വാ​​​യ​​​തോ​​​ടെ ഗ​​​താ​​​ഗ​​​തം സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ജ​​​ന​​​ങ്ങ​​​ളും രം​​​ഗ​​​ത്തു​​​വ​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് വ​​​ള​​​വി​​​ൽ സു​​​ര​​​ക്ഷാ​​​വേ​​​ലി സ്ഥാ​​​പി​​​ച്ച​​​ത്.

വ​​​ള​​​വു​​​ക​​​ൾ നി​​​വ​​​ർ​​​ത്തി റോ​​​ഡ് വീ​​​തി കൂ​​​ട്ടി നി​​​ർ​​​മി​​​ച്ചാ​​​ലേ ഏ​​​റ്റ​​​വും തി​​​ര​​​ക്കേ​​​റി​​​യ ഈ ​​​റോ​​​ഡി​​​ലെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​കു​​​മെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​യു​​​ന്നു. ഈ ​​​അ​​​പ​​​ക​​​ട വ​​​ള​​​വു​​​ക​​​ൾ നി​​​വ​​​ർ​​​ത്തു​​​ന്ന​​​തി​​​നു സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് നാ​​​ട്ടു​​​കാ​​​രു​​​ടെ ആ​​​വ​​​ശ്യം.