യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്...ഓ​ടാ​ന്‍കൊ​ള്ളാ​വു​ന്ന ബ​സി​ല്ല; പാ​ല​ക്കാ​ട് സൂ​പ്പ​ര്‍ഫാ​സ്റ്റ് നി​ര്‍ത്തി
Thursday, October 17, 2024 6:44 AM IST
ച​ങ്ങ​നാ​ശേ​രി: സ​ര്‍വീ​സ് ന​ട​ത്താ​ന്‍ കൊ​ള്ളാ​വു​ന്ന ബ​സി​ല്ല. ബ​സി​നു വേ​ഗ​മി​ല്ലാ​ത്ത​തു​മൂ​ലം പാ​ല​ക്കാ​ട് സൂ​പ്പ​ര്‍ഫാ​സ്റ്റ് ര​ണ്ടു ദി​വ​സ​മാ​യി സ​ര്‍വീ​സ് നി​ര്‍ത്തി​വ​ച്ചു. ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ല്‍നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.05ന് ​പു​റ​പ്പെ​ട്ട് കോ​ട്ട​യം, മൂ​വാ​റ്റു​പു​ഴ, തൃ​ശൂ​ര്‍ വ​ഴി രാ​ത്രി 8.50ന് ​പാ​ല​ക്കാ​ട്ടെ​ത്തു​ക​യും പു​ല​ര്‍ച്ചെ 3.30ന് ​പാ​ല​ക്കാ​ട്ടു​നി​ന്നു പു​റ​പ്പെ​ട്ട് രാ​വി​ലെ 9.10ന് ​ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തു​ക​യും ചെ​യ്യു​ന്ന ബ​സാ​ണ് ര​ണ്ടു​ദി​വ​സ​മാ​യി നി​ര്‍ത്തി​വ​ച്ച​ത്.

നേ​ര​ത്തെ സ​ര്‍വീ​സ് ന​ട​ത്തി​യി​രു​ന്ന എ​ടി​കെ-81 സൂ​പ്പ​ര്‍ഫാ​സ്റ്റ് ബ​സ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കാ​യി ര​ണ്ടാ​ഴ്ച​ക്കാ​ല​മാ​യി മൂ​വാ​റ്റു​പു​ഴ ഡോ​ക്ക് യാ​ര്‍ഡി​ല്‍ ആ​ണ്.


ഭൂ​രി​പ​ക്ഷം സീ​റ്റു​ക​ളും റി​സ​ര്‍വേ​ഷ​ന്‍ ന​ട​ത്തി യാ​ത്ര​ക്കാ​ര്‍ സ​ഞ്ച​രി​ക്കു​ന്ന​തും തി​ങ്ക​ളാ​ഴ്ച ദി​വ​സ​ങ്ങ​ളി​ല്‍ നാ​ല്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും മ​റ്റു ദി​വ​സ​ങ്ങ​ളി​ല്‍ മു​പ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും വ​രു​മാ​നം ല​ഭി​ക്കു​ന്ന സ​ര്‍വീ​സാ​ണി​ത്.

യ​ന്ത്ര​ത്ത​ക​രാ​ര്‍മൂ​ലം ബ​സി​ന് വേ​ഗ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഓ​ര്‍ഡി​ന​റി ഉ​ള്‍പ്പെ​ടെ​യു​ള്ള ബ​സു​ക​ള്‍ ഓ​വ​ര്‍ടേ​ക്ക് ചെ​യ്തു പോ​കു​ന്ന​താ​യി ഈ ​ബ​സി​ലെ യാ​ത്ര​ക്കാ​ര്‍ വ്യാ​പ​ക​മാ​യി പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സ​ര്‍വീ​സ് നി​ര്‍ത്തി​വ​ച്ച് ബ​സ് ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ല്‍ ക​യ​റ്റി