റോഡുകളുടെ ശോച്യാവസ്ഥ: സര്‍ക്കാര്‍ യോഗം വിളിക്കും
1461523
Wednesday, October 16, 2024 6:19 AM IST
കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എംഎല്‍എമാരുടെ സാന്നിദ്ധ്യത്തില്‍ യോഗം വിളിക്കുമെന്നും ഇപ്പോഴുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു.
ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് മുമ്പായി എല്ലാ റോഡുകളും സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് നിയമസഭയില്‍ മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ശബരിമല തീര്‍ഥാടന കാലത്തിന് മുമ്പായി പൊതുമരാമത്ത് റോഡുകള്‍ മികച്ച നിലവാരത്തില്‍ നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി മോന്‍സ് ജോസഫ് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തില്‍ കുറ്റപ്പെടുത്തി.