കു​ഞ്ഞ​ച്ച​ന്‍ ഉ​ന്ന​ത പ്രേ​ഷി​ത​ ശു​ശ്രൂ​ഷ​യു​ടെ ഉ​ട​മ:​ മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട്
Thursday, October 17, 2024 12:46 AM IST
രാ​മ​പു​രം: ദ​രി​ദ്ര​രു​ടെകൂ​ടെ​ ഉറ​ങ്ങി അ​വ​രെ കേ​ള്‍​ക്കു​ക​യും അ​വ​ര്‍​ക്ക് വൈ​ദ്യ​നും സ​ഹോ​ദ​ര​നും അ​പ്പ​നു​മാ​യി മാ​റു​ക​യും സു​വി​ശേ​ഷം പ്ര​ഘോ​ഷി​ക്കു​ക​യും ചെ​യ്ത കു​ഞ്ഞ​ച്ച​ന്‍ ഉ​ന്ന​ത പ്രേ​ഷി​തശു​ശ്രൂ​ഷ​യു​ടെ ഉ​ട​മ​യാ​യി​രു​ന്നെന്ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ പ്ര​ധാ​ന തി​രു​നാ​ള്‍ ദി​വ​സ​മാ​യ ഇ​ന്ന​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ഈ​ശോ​യു​ടെ സാ​ന്നി​ധ്യം ഇ​വി​ടെ സ്ഥാ​പി​ച്ച ആ​ളാ​ണ് കു​ഞ്ഞ​ച്ച​ന്‍ എ​ന്ന​താ​ണ് കു​ഞ്ഞ​ച്ച​നെ ഓ​ര്‍​ക്കാ​ന്‍ പ്ര​ധാ​ന കാ​ര​ണം. ദൈ​വ​മാ​ണ് ഈ ​പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യാ​ന്‍ ത​ന്നെ അ​യ​ച്ച​തെ​ന്ന് കു​ഞ്ഞ​ച്ച​ന് അ​റി​യാ​മാ​യി​രു​ന്നു. സു​വി​ശേ​ഷ​ത്തി​ന്‍റെ അ​ക​ക്കാ​മ്പ് ഓ​രോ വീ​ട്ടി​ലും എ​ത്തി​ക്കു​ന്ന​തി​ന് കു​ഞ്ഞ​ച്ച​ന് സാ​ധി​ച്ചു. സ​ഭ​യു​ടെ പ്രേ​ഷി​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു പോ​കു​ന്ന​തി​ല്‍ കു​ഞ്ഞ​ച്ച​ന്‍റെ പ്രേ​ഷി​ത ശു​ശ്രൂ​ഷ​യെ​ക്കുറി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ള്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നു ബി​ഷ​പ് പ​റ​ഞ്ഞു. പു​തുതാ​യി നി​ര്‍​മിക്കു​ന്ന വൈ​ദികമ​ന്ദി​ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ലും മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ച്ചു.


വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ളി​ല്‍ സം​ബ​ന്ധി​ക്കു​ന്ന​തി​നും മ​ധ്യ​സ്ഥം തേ​ടി പ്രാ​ര്‍​ഥി​ക്കു​ന്ന​തി​നും നേ​ര്‍​ച്ച​സ​ദ്യ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​മാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ രാ​മ​പു​ര​ത്ത് എ​ത്തി​യ​ത്.

ഡി​സി​എം​എ​സ് പ​ദ​യാ​ത്ര​യ്ക്ക് പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.