എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ എ​ക്‌​സി​ബി​ഷ​നും ഫ്ല​വ​ര്‍ ഫെ​സ്റ്റും
Thursday, October 17, 2024 12:46 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല്‌ സെ​ന്‍റ് ആ​ന്‍റ​ണീ​സ്‌ പ​ബ്ലി​ക്‌ സ്‌​കൂ​ളി​ലെ എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ എ​ക്‌​സി​ബി​ഷ​നും ഫ്ല​വ​ര്‍ ഫെ​സ്റ്റും നാളെ യും 19നും ന​ട​ക്കും. നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് മാ​നേ​ജ​ര്‍ റ​വ.​ഡോ. ജോ​ണ്‍ പ​ന​ച്ചി​ക്ക​ല്‍ എ​ക്‌​സി​ബി​ഷ​ന്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ആ​ന്‍റ​ണി തോ​ക്ക​നാ​ട്ട്‌, വൈ​സ്‌ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഷി​ജു ക​ണ്ട​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ശാ​സ്‌​ത്ര​വും സ​ര്‍​ഗാ​ത്മ​ക​ത​യും ഒ​രു​മി​ക്കു​ന്ന എ​ക്‌​സി​ബി​ഷ​നി​ല്‍ വ​ര്‍​ക്കിം​ഗ്‌ മോ​ഡ​ല്‍, സ്റ്റി​ല്‍ മോ​ഡ​ല്‍, ചാ​ര്‍​ട്ട്‌ തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​ണ്‌ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്‌.

19നു ​ന​ട​ക്കു​ന്ന എ​ക്‌​സി​ബി​ഷ​നോ​ട​നു​ബ​ന്ധി​ച്ച്‌ ഫ്ല​വ​ര്‍ ഫെ​സ്റ്റും കൊ​മേ​ഴ്‌​സ്‌ ഫെ​സ്റ്റും ഫു​ഡ്‌ ഫെ​സ്റ്റും ക്രാ​ഫ്‌​റ്റ്‌ ഫെ​യ​റും ആ​ര്‍​ട്‌​സ്‌ ഫെ​യ​റും ന​ട​ത്തും. ഫ്ല​വ​ര്‍ ഫെ​സ്റ്റി​ല്‍ ഫ്ര​ഷ്‌ ഫ്ല​വ​ര്‍ അ​റേ​ഞ്ച്‌​മെ​ന്‍റ്, ഡ്രൈ ​ഫ്ല​വ​ര്‍ അ​റേ​ഞ്ച്‌​മെ​ന്‍റ്, ബൊ​ക്കെ മേ​ക്കിം​ഗ്‌, സാ​ല​ഡ്‌ അ​റേ​ഞ്ച്‌​മെ​ന്‍റ്, വെ​ജി​റ്റ​ബി​ള്‍ കാ​ര്‍​വിം​ഗ്‌, ഹാ​ന്‍​ഡ്‌ എം​ബ്രോ​യ്‌​ഡ​റി, ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഫ്ല​വ​ര്‍ മേ​ക്കിം​ഗ്‌ തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​രം ന​ട​ത്തും. വി​വി​ധ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്റ്റാ​ളു​ക​ളും ക്ര​മീ​ക​രി​ക്കും.


വി​ദ്യാ​ർ​ഥി​ക​ളി​ലെ ശാ​സ്‌​ത്രീ​യാ​ഭി​രു​ചി വ​ള​ര്‍​ത്തു​ക, ശാ​സ്‌​ത്ര പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​ദ​ര്‍​ശ​നം. ലോ​ക​ത്തെ ക്രി​യാ​ത്മ​ക​മാ​യി സ്വാ​ധീ​നി​ക്കാ​ന്‍ ക​ഴി​വു​ള്ള ശാ​സ്‌​ത്ര വി​സ്‌​മ​യ​ത്തെ​ക്കു​റി​ച്ചും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ​ക്കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വൈ​വി​ധ്യ​പൂ​ര്‍​ണ​മാ​യ ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന്‌ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ആ​ന്‍റ​ണി തോ​ക്ക​നാ​ട്ട്‌ അ​റി​യി​ച്ചു.