ചില്ലറ വ്യാപാര മേഖലയെ സംരക്ഷിക്കാന്‍ ബദല്‍നയം വേണം
1461551
Wednesday, October 16, 2024 6:30 AM IST
ചങ്ങനാശേരി: മൊത്തം കച്ചവടത്തിന്റെ 50 ശതമാനത്തോളം ഓണ്‍ലൈന്‍ വ്യാപാര മേഖല കയ്യടക്കുകയും മാളുകളിലേക്ക് കച്ചവടം കേന്ദ്രീകരിക്കുകയും ചെയ്യുന്ന പുതിയ വ്യാപാര സംസ്കാരം ഉരുത്തിരിഞ്ഞ സാഹചര്യത്തില്‍ ചില്ലറ വ്യാപാര മേഖലയുടെ നിലനില്പിന് ആവശ്യമായ ബദല്‍ നയം രൂപീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നു വ്യാപാരി വ്യവസായി സമിതി ചങ്ങനാശേരി ഏരിയ കണ്വന്ഷന്.
മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തില്‍ നടന്ന കണ്വന്ഷന് വ്യാപരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് കെ.എ. അഷറഫ്കൂട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോജി ജോസഫ്, ഏരിയ സെക്രട്ടറി ജി. സുരേഷ് ബാബു, പി.കെ. ഹരിദാസ്, ടി. അനീസ്, മോഹന്‍കുമാര്‍, നൗഷാദ് ഉമര്‍, എ.കെ. സുമോന് തുടങ്ങിയവർ പ്രസംഗിച്ചു.