നവീൻ ബാബുവിന്‍റെ മരണം: സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധി​ച്ചു
Thursday, October 17, 2024 12:46 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. കൂ​ട്ട അ​വ​ധി എ​ടു​ത്താ​യി​രു​ന്നു റ​വ​ന്യൂ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം.

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. താ​ലൂ​ക്കി​ന്‍റെ പ​രി​ധി​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​തോ​ടെ 13 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ പത്തെണ്ണ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം മു​ട​ങ്ങു​ന്ന സ്ഥി​തി​യു​ണ്ടാ​യി. പ​ട്ട​യ​വി​ത​ര​ണം ന​ട​ക്കേ​ണ്ട​തി​നാ​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ അ​വ​ധി​യെ​ടു​ത്ത് ജോ​ലി ചെ​യ്തു. എ​ൻ​ജി​ഒ യൂ​ണി​യ​ൻ, കെ​ജി​ഒ​എ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ യോ​ഗം ചേ​ർ​ന്ന് പ്ര​തി​ഷേ​ധി​ച്ചു.


എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. അ​നൂ​പ് പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​ജി​ഒ​എ ഏ​രി​യ സെ​ക്ര​ട്ട​റി ഷെ​മീ​ർ വി. ​മു​ഹ​മ്മ​ദ്, പ്ര​ദീ​പ് പി. ​നാ​യ​ർ, കെ.​സി. പ്ര​കാ​ശ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.