റെ​യി​ൽ​വേ വി​ക​സ​ന പ​രാ​തി​ക​ൾ : തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ മാ​നേ​ജ​രു​മാ​യി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ച​ർ​ച്ച ന​ട​ത്തി
Thursday, October 17, 2024 6:23 AM IST
കോ​ട്ട​യം: റെ​യി​ൽ​വേ വി​ക​സ​നം വി​ല​യി​രു​ത്തു​ന്ന​തി​നും യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ന​ട​ത്തി​യ ജ​ന​സ​ദ​സു​ക​ളി​ൽ നി​ന്നും ല​ഭി​ച്ച പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച് കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ ഡോ. ​മ​നീ​ഷ് ത​പാ​ൽ യാ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി.

വി​വി​ധ സ്റ്റേ​ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ആ​ർ​എം ഉ​റ​പ്പ് ന​ൽ​കി​യ​താ​യി എം​പി അ​റി​യി​ച്ചു.

ച​ർ​ച്ച​ക​ൾ​ക്കാ​യി റെ​യി​ൽ​വേ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​രു​ടെ ഓ​ഫീ​സി​ൽ എ​ത്തി​യ എം​പി​യെ ഡി​ആ​ർ​എം ഡോ. ​മ​നീ​ഷ് ത​പാ​ൽ യാ​ൽ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. റെ​യി​ൽ​വേ ഡി​വി​ഷ​ൻ സീ​നി​യ​ർ എ​ൻ​ജി​നി​യ​ർ കോ​-ഓ​ർ​ഡി​നേ​ഷ​ൻ എം. ​മാ​രി​യ​പ്പ​ൻ, സീ​നി​യ​ർ ഡി​വി​ഷ​ണ​ൽ കൊ​മേ​ഴ്സ്യ​ൽ മാ​നേ​ജ​ർ വൈ. ​സെ​ൽ​വി​ൻ,


സീ​നി​യ​ർ ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​ർ ആ​ർ. ര​ഞ്ജി​ത്, നോ​ർ​ത്ത് ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നി​യ​ർ വി. ​പ്ര​വീ​ൺ, എ.​കെ. ജോ​സ​ഫ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി 30ന് ​രാ​വി​ലെ പ​ത്തി​നു കോ​ട്ട​യ​ത്ത് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​മെ​ന്നു എം​പി അ​റി​യി​ച്ചു.